Students Arrested | ഹോസ്റ്റലിലെ ബാല്‍കണിയില്‍നിന്ന് വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; ക്രൂരമായ റാഗിങ് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ സഹപാഠികളും പൂര്‍വ വിദ്യാര്‍ഥികളുമായ 9 പേര്‍ അറസ്റ്റില്‍

 


കൊല്‍കത്ത: (www.kvartha.com) ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ഹോസ്റ്റലിലെ ബാല്‍കണിയില്‍നിന്ന് വീണ് പരുക്കേറ്റ് മരിച്ച സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റിലായി. സഹപാഠികളും പൂര്‍വ വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്. ഒന്നാം വര്‍ഷ ബംഗാളി ഹോണേഴ്‌സ് ബിരുദ വിദ്യാര്‍ഥിയായ നാദിയ ജില്ലയിലെ ബാഗുല സ്വദേശിയായ സ്വപ്നദീപ് കുണ്ടു (18) ആണ് മരിച്ചത്.  

ബുധനാഴ്ച രാത്രി 11.45 ഓടെ പ്രധാന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍കണിയില്‍ നിന്ന് താഴെ വീണ നിലയില്‍ കണ്ടെത്തിയ സ്വപ്നദീപ് വ്യാഴാഴ്ച പുലര്‍ചെ 3.40 ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പിന്നാലെ ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ബെന്‍ഗാളില്‍ വ്യാപകമായ ജനരോഷം ഉയരാന്‍ ഇടയായ സംഭവത്തില്‍ നേരത്തെ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആറ് പേരെക്കൂടി പിടികൂടിയത്. അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. പൊലീസിന് തങ്ങള്‍ പറയുന്നതു പോലെ മൊഴി നല്‍കണമെന്ന് ഇവര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കാംപസിലുണ്ടായിരുന്ന ഇവര്‍ പിന്നീട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായവരില്‍ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി എം ഡി ആരിഫ്, നാലാം വര്‍ഷ ഇലക്ട്രികല്‍ എന്‍ജനീയറിംഗ് വിദ്യാര്‍ഥി എം ഡി ആസിഫ് അസ്മല്‍, മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ അങ്കന്‍ സര്‍ദാര്‍ എന്നിവരും ജെയുവിന്റെ പൂര്‍വ വിദ്യാര്‍ഥികളായ സപ്തക് കാമില്യ, അസിത് സര്‍ദാര്‍, സുമന്‍ നസ്‌കര്‍ എന്നിവരും ഉള്‍പെടുന്നു. 

സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ടാം വര്‍ഷ ഇകണോമിക്സ് വിദ്യാര്‍ഥി ദീപ്ശേഖര്‍ ദത്ത, രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥി മനോതോഷ് ഘോഷ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത കോളജിലെ മുന്‍ എംഎസ്സി വിദ്യാര്‍ഥി സൗരഭ് ചൗധരിയെ പിന്നീട് അലിപൂര്‍ കോടതിയില്‍ ഹാജരാക്കി. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ക്രൂരമായ റാഗിങ് നടന്നതായുള്ള നിരവധി ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു. ലൈംഗിക പീഡനം നടന്നതായുള്ള ആരോപണങ്ങളും അന്വേഷിക്കുന്നുണ്ട്. 

Students Arrested | ഹോസ്റ്റലിലെ ബാല്‍കണിയില്‍നിന്ന് വീണ് വിദ്യാര്‍ഥി മരിച്ച സംഭവം; ക്രൂരമായ റാഗിങ് നടന്നുവെന്ന ആരോപണത്തിന് പിന്നാലെ സഹപാഠികളും പൂര്‍വ വിദ്യാര്‍ഥികളുമായ 9 പേര്‍ അറസ്റ്റില്‍


Keywords:  News, National, National-News, Crime, Crime-News, JU Student, Death, Arrested, Jadavpur University, Case, Jadavpur University Student Death Case: 6 More Arrests Made, Taking Total to 9.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia