അധ്യാപകന്‍ യാത്രക്കാരിയെ ചിവിട്ടിവീഴ്ത്തി മാലപൊട്ടിച്ചു

 


അധ്യാപകന്‍ യാത്രക്കാരിയെ ചിവിട്ടിവീഴ്ത്തി  മാലപൊട്ടിച്ചു

കൊട്ടാരക്കര: സ്‌കൂട്ടര്‍ യാത്രക്കാരിയെ ചിവിട്ടിവീഴ്ത്തി കഴുത്തില്‍ കിടന്ന മാലപൊട്ടിച്ചെടുത്ത ഐടിസി അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു പൊലീസിലേല്‍പ്പിച്ചു. തലവൂര്‍ കല്ലൂര്‍ കോണത്ത് ശ്രീജിത്ത് (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം സന്ധ്യയോടെ കൊട്ടാരക്കര പ്രശാന്തി നഗറിലാണ് സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന അമൃതയെയാണ് ശ്രീജിത്ത് തള്ളിവീഴ്ത്തിയത്. പുലമണ്‍മുതല്‍ ബൈക്കില്‍ ശ്രീജിത്ത് അമൃതയെ പിന്‍തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സ്‌കൂട്ടര്‍ ചവിട്ടിവീഴ്ത്തി. മറിഞ്ഞുവീണ യുവതിയുടെ കഴുത്തില്‍കിടന്ന മാല മോഷ്ടാവ് പൊട്ടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia