Airstrike | 'മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചു'; ഗാസയിലെ അഭയാര്‍ഥി കാംപില്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രാഈല്‍; 50 പേര്‍ കൊല്ലപ്പെട്ടു; ശക്തമായി അപലപിച്ച് യുഎഇയും ഖത്വറും; സാധാരണക്കാര്‍ക്ക് നേരെയുള്ള ക്രൂരതയില്‍ പ്രതിഷേധിച്ച് ബൊളീവിയ നയതന്ത്ര ബന്ധം അവസാനിപ്പിച്ചു
Nov 1, 2023, 08:58 IST
ടെല്‍ അവീവ്: (KVARTHA) 70 വര്‍ഷത്തിലേറെയായി ഒന്നേകാല്‍ ലക്ഷം ഫലസ്തീനികള്‍ ജീവിക്കുന്ന ഗസയിലെ ജബലിയ അഭയാര്‍ഥി കാംപിലെ വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രാഈല്‍. മുതിര്‍ന്ന ഹമാസ് കമാന്‍ഡറിനെ വധിച്ചെന്നും ആക്രമണത്തില്‍ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനത്തിന്റെയൊരു ഭാഗം തകര്‍ക്കാനായെന്നുമാണ് ഇസ്രാഈല്‍ അവകാശവാദം.
ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ സംവിധാനമായിരുന്നു ലക്ഷ്യമെന്നാണ് ഇസ്രാഈല്‍ വിശദീകരണം. ഇബ്രാഹിം ബയാരിയെന്ന മുതിര്‍ന്ന ഹമാസ് നേതാവിനെ വധിക്കാനായെന്നും, കാംപിന് അടിയിലുണ്ടായിരുന്ന ഹമാസിന്റെ ഭൂഗര്‍ഭ ടണലില്‍ ഒളിച്ചിരുന്ന പോരാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നുമാണ് ഐഡിഎഫ് അവകാശവാദം. കഴിഞ്ഞ ദിവസം ഗാസയിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് പറയുന്നത്.
ഒരു കിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്നയിടത്താണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തിയത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് നല്‍കുന്ന പ്രാഥമിക വിവരം. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗസയിലെ ഒരു ഡോക്ടര്‍ പറഞ്ഞതായി ബിബിസി റിപോര്‍ട് ചെയ്തു.
അതേസമയം, അഭയാര്‍ഥി കാംപില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ യുഎഇയും ഖത്വറും ശക്തമായി അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.
ഇതിനിടയില്‍ എസ് സ്റ്റേറ്റ് സെക്രടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച വീണ്ടും ഇസ്രാഈല്‍ സന്ദര്‍ശിക്കുമെന്ന് അമേരിക അറിയിച്ചു. മേഖലയില്‍ മറ്റു ചിലയിടങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍ ഇതെവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇസ്രാഈലി യുദ്ധ ടാങ്കുകള്‍ ഗസയുടെ ഉള്ളറകളിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇത് വരെ 8,500 ലധികം സാധാരണക്കാര്‍ ഗസയില്‍ കൊല്ലപ്പെട്ടുവെന്നാണ് അനുമാനം.
Keywords: News, World, World-News, Crime, Crime-News, UAE, Qatar, Bolivia, America, Antony Blinken, Ibrahim Bayari, Israel, Hamas Commander, Airstrike, Gaza, Refugee Camp, Killed, War, Jabaliya Refugee Camp, Civilians, Palestinian, Injured, Israel confirms airstrike on Jabalia refugee camp in Gaza.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.