ഗസ്സയുടെ കണ്ണീർ വറ്റുന്നില്ല; തിങ്കളാഴ്ച പുലർചെ ഇസ്‌റാഈൽ നടത്തിയ റോകെറ്റ് ആക്രമണത്തിൽ 42 മരണം; ഇതുവരെ കൊല്ലപ്പെട്ടത് 58 കുട്ടികൾ
May 17, 2021, 16:10 IST
ഗാസ: (www.kvartha.com 17..05.2021) തിങ്കളാഴ്ച പുലർചെ ഗസ്സയിൽ നടന്ന ഇസ്‌റാഈൽ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ 10 കുട്ടികളടക്കം 42 ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകർന്നു. ഗസ്സ സ്വദേശിയായ മഹ്‍മൂദ് ഹമീദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഇത് ആർക്കും വിവരിക്കാൻ കഴിയാത്ത ഭയാനകമായ നിമിഷങ്ങളാണ്. പ്രദേശത്ത് ഒരു ഭൂകമ്പം ഉണ്ടായതുപോലെ അനുഭവപ്പെട്ടു.
തിങ്കളാഴ്ച പുലര്‍ചെ മാത്രം 55 തവണയാണ് ഇസ്‌റാഈലി ബോംബര്‍ വിമാനങ്ങള്‍ ഫലസ്തീനില്‍ ആക്രമണം നടത്തിയതെന്ന് അല്‍ജസീറ റിപോർട് ചെയ്തു. ഇതില്‍ ഫല്‌സീതിന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ഇസ്‌റാഈലിന്റെ ആക്രമണങ്ങൾക്ക് ശേഷം ഗസ്സയിൽ മരിച്ചവരുടെ എണ്ണം 192 ആയി ഉയർന്നു. ഇതിൽ 58 കുട്ടികളും 34 സ്ത്രീകളുമാണ്. സൈന്യത്തിന്റെ വ്യോമ, പീരങ്കി ആക്രമണത്തിനിടയിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്.
എന്നാൽ സിവിലിയൻ ആക്രമണങ്ങൾ മനപൂർവമല്ലെന്ന് ഇസ്രായേൽ സൈന്യം പ്രതികരിച്ചു. തീവ്രവാദികൾ ഉപയോഗിച്ച തുരങ്ക സംവിധാനത്തെ തകർക്കുകയാണ് ചെയ്തതെന്നാണ് സൈന്യത്തിന്റെ ന്യായീകരണം.
അസോസിയേറ്റഡ് പ്രസ്, അൽ ജസീറ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ നിലനിന്നിരുന്ന കെട്ടിടം ബോംബിട്ട് തകർത്തതിനെ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യായീകരിച്ചു. ഒരു തീവ്രവാദ ഗ്രൂപിന്റെ രഹസ്യാന്വേഷണ കാര്യാലയം ഇതിൽ പ്രവർത്തിച്ചിരുന്നുവെന്നും അതിനാൽ ഇത് നിയമാനുസൃത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
പതിവുപോലെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി നുണകളിലൂടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇസ്‌റാഈൽ ചെയ്യുന്നതെന്ന് ഹമാസ് വക്താവ് തിങ്കളാഴ്ചത്തെ ആക്രമണത്തോട് പ്രതികരിച്ചു.
< !- START disable copy paste -->

Keywords: Israel, Palestine, Attack, Killed, Army, Malayalam, News, Life Threat, Terror Threat, Threatened, Bomb Blast, Destruction, Terror Attack, Terrorism, Crime, Children, Israel air strikes kills 42 Palestinians on Monday morning; So far 58 children have been killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.