Arrested | കണ്ണൂരിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഡയറക്ടർമാർ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) നഗരത്തിലെ താ​വ​ക്ക​ര​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​മായ അർബൻ നിധി ക്ലിപ്തത്തിന്റെ മറവിൽ നി​ക്ഷേ​പമായി സ്വീകരിച്ച മൂന്ന് കോടി രൂപയോളം തട്ടിയെടുത്തുവെന്ന പരാതിയിൽ തൃശൂർ സ്വദേശികളായ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും മു​ത​ലോ പലിശയോ തി​രി​ച്ചു​കി​ട്ടി​യി​ല്ലെ​ന്ന നി​ക്ഷേ​പ​ക​രു​ടെ പരാതിയിലാണ് കുറ്റാരോപിതരെ അറസ്റ്റു ചെയ്തത്.

Arrested | കണ്ണൂരിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഡയറക്ടർമാർ അറസ്റ്റിൽ

ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി ലി​മി​റ്റ​ഡ്, അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ എ​ടി​എം എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡയറക്‌ടർമാരായ തൃശൂരിലെ ഗ​ഫൂ​ർ, ശൗഖത് എ​ന്നി​വ​രാണ് അറസ്റ്റിലായത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ പൊലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ്ഥാ​പ​ന​ത്തി​നെ​തി​രേ ഇ​തി​ന​കം 22 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം ആ​റു പ​രാ​തി​ക​ളു​ണ്ട്. ക​ണ്ണൂ​ർ റേൻജ് ഡി​ഐ​ജി രാ​ഹു​ൽ ആ​ർ നാ​യ​രു​ടെ നിർദേശ​പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പിഎ ബി​നു മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്.

ഉ​യ​ർ​ന്ന പ​ലി​ശ​യും ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്താ​ണ് സാ​ധാ​ര​ണ​ക്കാ​രി​ൽ ​നി​ന്നും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നിന്നുമാ​യി സ്ഥാ​പ​നം ല​ക്ഷ​ങ്ങ​ൾ നി​ക്ഷേ​പ​മാ​യി സ്വീ​ക​രി​ച്ചെന്നാണ് പ​രാ​തി. കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ഡോക്‌​ട​ർ​മാ​ർ വ​രെ വ​ഞ്ചി​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പെ​ട്ടി​ട്ടു​ണ്ട്. പ​ണം ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ചാ​ൽ വ​ൻ​തു​ക ആദാ​യ​നി​കു​തി​യാ​യി ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​ൻ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ നിക്ഷേപിക്കണമെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. 12 ശ​ത​മാ​നം വ​രെ പ​ലി​ശ​യാ​ണ് സ്ഥാ​പ​ന അ​ധി​കൃ​ത​ർ വാ​ഗ്ദാ​നം ചെ​യ്ത​ത്.
 
Arrested | കണ്ണൂരിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; ഡയറക്ടർമാർ അറസ്റ്റിൽ

ഉ​യ​ർ​ന്ന പ​ലി​ശ മോ​ഹി​ച്ച് 34 ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ച്ച​വ​രും ത​ട്ടി​പ്പി​നി​ര​യാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. 20,000 മു​ത​ൽ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള നി​ക്ഷേ​പ​വും ഒ​രു ല​ക്ഷം മു​ത​ൽ 34 ല​ക്ഷം വ​രെ​യു​ള്ള സ്ഥി​ര​നിക്ഷേപവുമാ​ണ് സ്ഥാ​പ​നം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ത​ല​ശേ​രി​യി​ലു​ള്ള ഒ​രു ഡോ​ക്‌​ട​റാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നിക്ഷേ​പം ന​ട​ത്തി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും മു​ത​ലോ പ​ലി​ശ​യോ തിരിച്ചുകിട്ടാ​ത്ത​തി​നാ​ലാ​ണ് നി​ക്ഷേ​പി​ച്ച​വ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ണം നി​ക്ഷേ​പി​ച്ച ആ​ദ്യ​മാസ​ങ്ങ​ളി​ൽ ചി​ല​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ലി​ശ എ​ത്തി​യി​രു​ന്നു.

ഇ​തോ​ടെ ക​മ്പ​നി​യെ വി​ശ്വ​സി​ച്ച് പ​ല​രും നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ട് പ​റ​ഞ്ഞ സമയ​ത്ത് പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ പ​ല​രും സ്ഥാപനത്തിനെതിരെ രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​നി​ടെ ത​ട്ടി​പ്പി​നി​ര​യാ​യ​വ​രും ജീ​വ​ന​ക്കാ​രും കഴിഞ്ഞ ദിവസം സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചിരുന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്‌​ട​ർ​മാ​ർ എ​ത്തു​മെ​ന്ന വിവരത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ർ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​ത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Arrest, Crime, Investigates, Complaint, Investment fraud; Directors arrested.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia