Investigation | മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ 45 കാരനെതിരെ അന്വേഷണം ശക്തമാക്കി; കുടുങ്ങിയത് ദക്ഷിണേൻഡ്യ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന മൊത്തവിതരണക്കാരനെന്ന് പൊലീസ്

 


തലശേരി: (www.kvartha.com) കഞ്ചാവ് കേസിൽ അറസ്റ്റിലായ കാസര്‍കോട് ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിമിനെതിരെ (45) പൊലീസ് അന്വേഷണം ശക്തമാക്കി. ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുളള കണ്ണൂര്‍ നഗരത്തിലെ രണ്ടു ഹോടെലുകളില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ക്ക് വടക്കൻ കേരളത്തിലെ ജില്ലകളില്‍ ബിനാമി സ്വത്തുക്കളായി രഹസ്യവിവരം ലഭിച്ചിട്ടുണ്ടെന്നും ഇതുകണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Investigation | മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ 45 കാരനെതിരെ അന്വേഷണം ശക്തമാക്കി; കുടുങ്ങിയത് ദക്ഷിണേൻഡ്യ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവന്ന മൊത്തവിതരണക്കാരനെന്ന് പൊലീസ്

പൊലീസ് പറയുന്നത് ഇങ്ങനെ

'ഇബ്രാഹിം കണ്ണൂരിലടക്കം വ്യാപകമായി റിയല്‍ എസ്റ്റേറ്റിലും ഹോടെല്‍ ശൃംഖലകളിലും പണമിറക്കിയതായി സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലൊന്നായ എടച്ചൊവ്വയിലെ വീട്ടില്‍ നിന്ന് 61 കിലോഗ്രാം കഞ്ചാവു പിടികൂടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കണ്ണൂര്‍ എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെ വിവിധഭാഗങ്ങളില്‍ തെളിവെടുപ്പ് നടത്തി.

തെലുങ്കാന അതിര്‍ത്തിയിലെ ആന്ധ്രാപ്രദേശിലെ ഗ്രാമപ്രദേശത്ത് ആദിവാസികളുടെ അഞ്ചര ഏകര്‍ സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു ഇബ്രാഹിം. കേരളത്തില്‍ തീരെവരാത്ത ഇയാളെ കഞ്ചാവ് ഇടപാടിനാണെന്ന വ്യാജേനെ എസിപി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. സ്വന്തമായുളള വാഹനങ്ങളിലടക്കം കര്‍ണാടകം, കേരളം, തമിഴ്‌നാട് ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലേക്ക് ഇയാള്‍ കഞ്ചാവ് കടത്തിവരികയായിരുന്നു. ഇബ്രാഹിമുമായി അടുത്ത ബന്ധമുളള ചില സംഘങ്ങള്‍ മഹാരാഷ്ട്ര, ബംഗാള്‍ എന്നിവടങ്ങളിലേക്കും കഞ്ചാവ് കടത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചെറുകിട വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നത് ഇയാളാണ്. വാഹനത്തിന്റെ പിന്‍ഭാഗത്ത് രഹസ്യ അറയുണ്ടാക്കി 100 കിലോഗ്രാം കഞ്ചാവ് ഒറ്റയടിക്ക് കടത്തുകയായിരുന്നു പതിവ്. ബെംഗളുരു വഴിയായിരുന്നു കഞ്ചാവ് കടത്ത്. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് താമസിക്കുന്നതിനായി ബെംഗ്‌ളൂരില്‍ അപാര്‍ട്ട്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. കഞ്ചാവ് കടത്തിലൂടെ ലഭിക്കുന്ന പണം ഹോടെല്‍ ബിസിനസിലാണ് നിക്ഷേപിച്ചിരുന്നത്.

കണ്ണൂര്‍ നഗരത്തില്‍ മാത്രം ഇയാള്‍ക്ക് രണ്ടു ഹോടെലുകളുണ്ട്. ആന്ധ്രാപ്രദേശില്‍ ഇയാള്‍ക്ക് റിസോര്‍ടുളളതായി വിവരം ലഭിച്ചിട്ടുണ്ട്. 12 ഫോണുകളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഓരോമാസവും ഓരോ ഫോണാണ് ഉപയോഗിച്ചിരുന്നത്. മംഗ്‌ളൂരില്‍ നിന്നും കാറില്‍ കടത്തവെ കഞ്ചാവ് പിടികൂടിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഇബ്രാഹിം പിന്നീട് പുറത്തിറങ്ങി വര്‍ധിത വീര്യത്തോടെ കഞ്ചാവ് കടത്ത് ബിസിനസില്‍ ഏര്‍പ്പെടുകയായിരുന്നു'.

Keywords: News, Kerala, Kannur, Investigation, Arrest, Drug Case, Crime,   Investigation intensified against 45-year-old man who arrested in drug case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia