ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇരട്ട സഹോദരനെ മയക്കി കിടത്തിയ ശേഷം രക്ഷപ്പെട്ട ജ്യേഷ്ഠ സഹോദരന്‍ ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

 


ADVERTISEMENT

പെറു: (www.kvartha.com 15.02.2018) ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇരട്ട സഹോദരനെ മയക്കി കിടത്തിയ ശേഷം രക്ഷപ്പെട്ട ജ്യേഷ്ഠന്‍ പിടിയില്‍. സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. അലക്‌സാണ്ടര്‍ ജെഫേഴ്‌സണ്‍ ഡെല്‍ഗാഡോ എന്ന കുറ്റവാളിയാണ് തെക്കന്‍ അമേരിക്കയിലെ പെറുവിലെ പീഡ്രസ് ഗോര്‍ഡാസ് ജയിലില്‍ നിന്ന് 2017 ജനുവരി 10ന് തടവ് ചാടിയത്.

ബ്രേസണ്‍ പ്രിസണ്‍ എസ്‌കേപ്പ് എന്ന പ്രശസ്ത നോവലിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് നടന്നത് . പീഡന ശ്രമം, ഭവന ഭേദനം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു അലക്‌സാണ്ടര്‍. കഴിഞ്ഞ ജനുവരിയില്‍ തന്നെ കാണാനെത്തിയ സഹോദരന്‍ ഗയാന്‍കാര്‍ലോയെ മയക്ക് മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്.

 ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇരട്ട സഹോദരനെ മയക്കി കിടത്തിയ ശേഷം രക്ഷപ്പെട്ട ജ്യേഷ്ഠ സഹോദരന്‍ ഒരു വര്‍ഷത്തിനുശേഷം പിടിയില്‍

അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിലില്‍ നിന്നും പോലീസിന്റെ കണ്ണുവെട്ടിച്ച് അതി വിദഗ്ദമായായിരുന്നു അലക്‌സാണ്ടറുടെ രക്ഷപ്പെടല്‍. സഹോദരന്റെ വേഷത്തില്‍ ഇയാളെ ആരും തിരിച്ചറിഞ്ഞുമില്ല. പിന്നീട് ഗയാന്‍കാര്‍ലോയ്ക്ക് ബോധം വന്നതോടെയാണ് പ്രതി തടവുചാടിയ വിവരം അറിയുന്നത്.

എന്നാല്‍ സഹോദരന്മാര്‍ ചേര്‍ന്ന് നടത്തിയ നാടകമാണോ ഇതെന്ന സംശയം പോലീസിനുണ്ടായിരുന്നു. തുടര്‍ന്ന് ഗയാന്‍കാര്‍ലോ ഏറെ നാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം തെക്കന്‍ അമേരിക്കയിലെ ലിമയില്‍ നിന്നും അലക്‌സാണ്ടര്‍ ജെഫേഴ്‌സണെ പോലീസ് പിടികൂടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മയെ കാണാനുള്ള അതിയായ ആഗ്രഹമാണ് ജയില്‍ ചാടാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ സമ്മതിച്ചു.

ഏകദേശം മൂന്നു ലക്ഷം ഇന്ത്യന്‍ കറന്‍സിയ്ക്ക് തുല്യമായ തുകയാണ് അലക്‌സാണ്ടറെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പെറു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Keywords: Inmate reportedly drugged his twin, stole his clothes and ID to escape prison, Jail, News, Crime, Criminal Case, America, Compensation, Protection, Police, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia