Sheena Bora | ഷീന ബോറ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? മകളെ കണ്ടെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കേസില്‍ കോടതിയുടെ നിര്‍ണായക നീക്കം. ഷീന ബോറ മരിച്ചിട്ടില്ലെന്നും മകളെ കണ്ടെന്നുമുള്ള ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തലില്‍ കോടതി പരിശോധനയ്ക്ക് ഉത്തരവിട്ടു. ഗുവാഹതി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ബോംബെയിലെ പ്രത്യേക സിബിഐ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. 
Aster mims 04/11/2022

നീക്കം സിബിഐ എതിര്‍ത്തെങ്കിലും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ജനുവരി അഞ്ചിന് മുഖര്‍ജിയുടെ അഭിഭാഷകര്‍ വിമാനത്താവളത്തില്‍ വച്ച് ഷീനയെ കണ്ടെന്നാണ് ഇന്ദ്രാണി കോടതിയില്‍ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. 

ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷക സവീന ബേദിയാണ് ഷീനയെ നേരില്‍ കണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നത്. കൊലപാതക കേസില്‍ അറസ്റ്റിലാവുന്നതിനും മുന്‍പ് മുതല്‍ ഇന്ദ്രാണി മുഖര്‍ജിയും ആയി അടുപ്പമുള്ള അഭിഭാഷകയാണ് ഇവര്‍. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ വിമാനത്താവളത്തില്‍ വച്ച്  ഷീനയെ പോലെ ഒരാളെ കണ്ടു. സംശയം തീര്‍ക്കാന്‍ ഒപ്പമുള്ള സഹപ്രവര്‍ത്തകനുമൊത്ത് ഒരു പദ്ധതി തയ്യാറാക്കി. ഷീനയെ പുറകില്‍ കാണാന്‍ കഴിയും വിധം സവീന ഒരു വീഡിയോ ചിത്രീകരിച്ചു. ആരെങ്കിലും ശ്രദ്ധിച്ചാലും സഹപ്രവര്‍ത്തകന്‍ സവീനയുടെ വീഡിയോ ചിത്രീകരിക്കുകയാണെന്ന് തോന്നും വിധമായിരുന്നു ഇത്. ഈ വീഡിയോ സ്ഥിരീകരണത്തിനായി ഇന്ദ്രാണിക്കയച്ചു. തുടര്‍ന്നാണ് പ്രത്യേക സിബിഐ കോടതിയെ ഇന്ദ്രാണി സമീപിച്ചത്.

പരിശോധന നടക്കുന്നതോടെ ഗുവാഹതി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തെളിവ് ലഭിക്കുമെന്ന ഇന്ദ്രാണിയുടെ ഒടുവിലത്തെ അവകാശവാദത്തില്‍ വ്യക്തത വരും. എന്നാല്‍ സ്വന്തം മകളെ ഇന്ദ്രാണി കത്തിച്ച് കളഞ്ഞെന്ന് സിബിഐ കണ്ടെത്തിയെങ്കിലും അത് സമ്മതിച്ച് തരാന്‍ ഇന്ദ്രാണി ഇപ്പോഴും ഒരുക്കമല്ല. ഷീന ജീവിച്ചിരിപ്പുണ്ടെന്നാണ് ഇന്ദ്രാണി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. 

Sheena Bora | ഷീന ബോറ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? മകളെ കണ്ടെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍; വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവ്


അതേസമയം, ഷീനാ ബോറ കൊലക്കേസ് വിചാരണ ഘട്ടത്തിലാണ്. സാക്ഷി വിസ്താരം നീണ്ട് പോയതിനെ തുടര്‍ന്നാണ് ഇന്ദ്രാണിക്ക് കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ചത്. വിചാരണ ഘട്ടത്തില്‍ മുന്‍പും ഷീന ബോറ മരിച്ചിട്ടില്ലെന്ന അവകാശ വാദം ഇപ്പോഴത്തേത് പോലെ ഇന്ദ്രാണി നടത്തിയിട്ടുണ്ട്.

2021ല്‍ ഷീനയെ കശ്മീരില്‍ കണ്ടെന്നായിരുന്നു ആദ്യത്തേത്. അന്ന് സിബിഐ ഡയറക്ടര്‍ക്ക് കത്തയക്കുകയും ചെയ്തു. ബൈക്കുള ജയിലില്‍ കഴിയുമ്പോള്‍ ഒരു പൊലീസുകാരി ഷീനയെ കശ്മീരില്‍ കണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് ഇന്ദ്രാണി അവകാശപ്പെട്ടത്. എന്നാല്‍ വിചാരണ തടസപ്പെടുത്താനുള്ള തന്ത്രം മാത്രമാണിതെന്ന് അന്ന് സിബിഐ കോടതിയില്‍ നിലപാടെടുക്കുകയായിരുന്നു.

Keywords:  News,National,India,New Delhi,Case,Crime,Investigates,Police, Mother,CCTV,Court,Airport,Top-Headlines, Indrani’s ‘Sheena is alive’ claim: CBI court seeks CCTV footage from Guwahati airport


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia