Student Assaulted | ഓസ്‌ട്രേലിയയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ ആക്രമണം; നെഞ്ചിലും മുഖത്തും കുത്തേറ്റ 28 കാരന്‍ ഗുരുതരാവസ്ഥയില്‍; ഒരാള്‍ അറസ്റ്റില്‍
Oct 14, 2022, 15:33 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഓസ്‌ട്രേലിയയില്‍ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയ്ക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊക്കെ കുത്തേറ്റ 28കാരനായ വിദ്യാര്‍ഥി ചികിത്സയിലാണ്. സിഡ്നിയിലെ ന്യൂ സൗത് വെയില്‍സ് യൂനിവേഴ്‌സിറ്റിയില്‍ പിഎച്ഡിക്ക് പഠിക്കുന്ന ശുഭം ഗാര്‍ഗ് ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ഒക്ടോബര്‍ ആറിന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാര്‍ഗിനെ 27കാരനായ ഡാനിയല്‍ നോര്‍വുഡ് ആക്രമിക്കുകയായിരുന്നുവെന്നും ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.
ഒക്ടോബര്‍ ആറിന് രാത്രി 10.30ഓടെ എടിഎമില്‍ നിന്ന് പണവുമായി മടങ്ങുന്നതിനിടെ ഒരാള്‍ പണം ആവശ്യപ്പെട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ അക്രമി ഓടി രക്ഷപ്പെടുന്നതിന് മുമ്പ് പലതവണ കുത്തുകയായിരുന്നുവെന്നുമാണ് റിപോര്‍ട്.
കുത്തേറ്റതോടെ അടുത്ത ഒരു വീട്ടില്‍ സഹായം തേടിയ ഗാര്‍ഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാര്‍ഗിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൃത്യത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ട അക്രമിയെ പിന്നീട് പിടികൂടുകയായിരുന്നു.
മദ്രാസ് ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് ശുഭം ഓസ്ട്രേലിയയിലേക്ക് പോയത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ താമസിക്കുന്ന ഗാര്‍ഗിന്റെ മാതാപിതാക്കള്‍ ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് വിസ നേടാനുള്ള ശ്രമത്തിലാണ്.
Keywords: News,National,India,Lucknow,Australia,attack,Crime,Injured,Treatment,hospital,Student, Indian Student, An IIT Graduate, Stabbed Repeatedly In Sydney; 1 ArrestedMy brother Shubham Garg, 28,from UP, was brutually attacked in Sydney, Australia 11 times with knife and he is in critical condition.We seek your immediate help in this matter and emergency visa to family member to look after him.@PMOIndia @myogiadityanath @DrSJaishankar
— Kavya Garg (@KGARG1205) October 12, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

