Arrested | തന്നെ തട്ടിക്കൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭര്‍ത്താവില്‍ നിന്ന് വന്‍തുക മോചന ദ്രവ്യം തട്ടിയെടുത്തതായി പരാതി; ഇന്‍ഡ്യന്‍ വംശജ ദക്ഷിണാഫ്രികയില്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജൊഹാനസ്ബര്‍ഗ്: (www.kvartha.com) തട്ടിക്കൊണ്ടുപോയെന്ന് വ്യാജമായി ആരോപിച്ച് ഭര്‍ത്താവില്‍ നിന്ന് 2 മില്യന്‍ റിയാല്‍ മോചനദ്രവ്യം കൈക്കലാക്കിയെന്ന പരാതിയില്‍ ദക്ഷിണാഫ്രികയില്‍ ഇന്‍ഡ്യന്‍ വംശജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. 

ഭര്‍ത്താവിന്റെ പക്കല്‍ നിന്നും മോചനദ്രവ്യമായി ഏകദേശം 89 ലക്ഷം ഇന്‍ഡ്യന്‍ രൂപ വാങ്ങിയെടുത്ത സ്ത്രീയാണ് പിടിയിലായിരിക്കുന്നത്. പീറ്റര്‍മാരിറ്റ്സ്ബര്‍ഗ് നഗരത്തിലെ ഒരു ഹോടെല്‍ മുറിയില്‍ നിന്നാണ് 47 കാരിയായ ഇന്‍ഡ്യന്‍ വംശജ ഫിറോസയെ ദക്ഷിണാഫ്രികന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: തിങ്കളാഴ്ചയാണ് ഫിറോസയുടെ ഭര്‍ത്താവിന് തന്റെ ഭാര്യയെ തടവിലാക്കിയെന്ന് പറഞ്ഞ് അജ്ഞാതനായ പുരുഷന്റെ ഫോണ്‍ കോള്‍ വരുന്നത്. എത്രയും പെട്ടന്ന് പണം കൈമാറിയില്ലെങ്കില്‍ ഭാര്യയെ ഉപദ്രവിക്കുമെന്ന് പല കോളുകളായി വിളിച്ച് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുമിരുന്നു.

Arrested | തന്നെ തട്ടിക്കൊണ്ടുപോയെന്ന് കള്ളം പറഞ്ഞ് ഭര്‍ത്താവില്‍ നിന്ന് വന്‍തുക മോചന ദ്രവ്യം തട്ടിയെടുത്തതായി പരാതി; ഇന്‍ഡ്യന്‍ വംശജ ദക്ഷിണാഫ്രികയില്‍ അറസ്റ്റില്‍


ഫിറോസയുടെ ഭര്‍ത്താവ് പണം കൈമാറിയെങ്കിലും പൊലീസ് ഫിറോസയെക്കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിവരികയായിരുന്നു. അന്വേഷണങ്ങള്‍ പുരോഗമിക്കവെ ഫീനിക്സില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പീറ്റര്‍മാരിറ്റ്സ്ബര്‍ഗിലെ ഒരു കാസിനോയില്‍ സ്ത്രീയുള്ളതായി തെളിയിക്കുന്ന ചില ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

പിന്നീട് പൊലീസ് ഒരു ഹോടെല്‍ മുറിയില്‍ നിന്ന് ഇവരെ കണ്ടെത്തുകയും ഭര്‍ത്താവ് കൈമാറിയ പണം ഫിറോസയുടെ പക്കല്‍ നിന്നും പിടിച്ചെടുക്കുകയുമായിരുന്നു.

Keywords:  News, World, World-News, Crime, Arrested, Case, Police, Woman, South Africa, Fake, Husband, Indian-Origin Woman In South Africa Charged With Faking Her Kidnapping.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script