Indian Arrested | 'കനേഡിയന്‍ വംശജനെ കുത്തികൊലപ്പെടുത്തി'; ഇന്‍ഡ്യന്‍ വംശജനായ 32 കാരന്‍ കാനഡയില്‍ അറസ്റ്റില്‍
Mar 29, 2023, 15:55 IST
വാന്‍കൂവര്‍: (www.kvartha.com) മനഃപൂര്‍വമല്ലാത്ത നരഹത്യാകേസില്‍ ഇന്‍ഡ്യന്‍ വംശജനായ യുവാവ് കാനഡയില്‍ അറസ്റ്റില്‍. ഇന്തര്‍ദീപ് സിംഗ് ഘോഷാല്‍ (32) ആണ് അറസ്റ്റിലായത്. പോള്‍ സ്റ്റാന്‍ലി സ്മിത് (37) എന്ന കനേഡിയന്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാനഡയിലെ വാന്‍കോവര്‍ എന്ന സ്ഥലത്തെ സ്റ്റാര്‍ബക്‌സ് കോഫി ഷോപിന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്റ്റാര്‍ബക്‌സ് കോഫി ഷോപില്‍ സമാധാനപരമായി കോഫി കുടിച്ചുകൊണ്ടിരുന്ന പോളിനെ ഒരു കാരണവുമില്ലാതെ ഇന്തര്‍ദീപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പോളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തങ്ങള്‍ കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിച്ചുകൊണ്ടിരിക്കുകയാണെന്നും വീഡിയോ തെളിവുകളടക്കം പരിശോധിക്കുന്നുണ്ടെന്നും വാന്‍കോവര്‍ പൊലീസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീവ് എഡിസണ്‍അറിയിച്ചു. ഇതുവഴി ആക്രമിയുടെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമേ സംഭവിച്ചതെന്താന്നെണ് വ്യക്തമായി പറയാന്‍ സാധിക്കൂവെന്നും കേസ് തെളിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്ന സമയം സമീപ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുമെന്നും അതുവഴി എന്തെങ്കിലും സൂചന ലഭിക്കുമെന്നുമാണ് പൊലീസ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോളിനും ഇന്ദര്‍ദീപിനും മുന്‍പരിചയമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് നിഗമനം. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ടെങ്കിലും പോളിനെ ഇന്ദര്‍ദീപ് കൊല്ലാനുള്ള കാരണം വ്യക്തമായിട്ടില്ല.
സംഭവം നേരിട്ടുകണ്ട ദൃക് സാക്ഷികളാരെങ്കിലുമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണമെന്നും കേസ് തെളിയിക്കാനാവശ്യമായ സുപ്രധാന തെളിവുകള്‍ ചിലപ്പോള്‍ അവര്‍ക്ക് തരാന്‍ കഴിഞ്ഞേക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ഈ കേസിനാസ്പദമായ സംഭവമെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും പ്രചരിപ്പിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
'തന്റെ മകന് ഭാര്യയും ഒരു മകളുമാണുള്ളത്. അവരോടൊപ്പം കോഫി കുടിക്കാന്‍ ഇറങ്ങിയതാണ് അവന്‍. പോള്‍ തന്റെ ഭാര്യയ്ക്കും മകള്‍ക്കും വേണ്ടിയാണ് ജീവിച്ചത്.. അതായിരുന്നു അവന്റെ ജീവിതം. ഈ മനുഷ്യന്‍ ഒരുപാട് ജീവിതങ്ങള്‍ നശിപ്പിച്ചു.'- പോളിന്റെ മാതാവ് കാത്തി മാധ്യമങ്ങളോട് പറഞ്ഞു.
Keywords: News, World, International, Canada, Killed, Crime, Case, Arrested, Accused, Indian, Police, Local-News, Murder Case, Indian-Origin Man Killed Canadian National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.