Kidnapping | '2 കുട്ടികളെ ചാക്കില്‍കെട്ടി തട്ടിക്കൊണ്ട് പോകുന്നതിനിടെ ഇന്‍ഡ്യന്‍ യുവാവ് നേപാളില്‍ അറസ്റ്റില്‍'

 


കാഠ്മണ്ഡു: (www.kvartha.com) ഒരു കൈക്കുഞ്ഞുള്‍പെടെ രണ്ട് നേപാളി കുട്ടികളെ ചാക്കില്‍ കെട്ടി കടത്തിയെന്ന കുറ്റത്തിന് ഇന്‍ഡ്യന്‍ പൗരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തെക്കന്‍ നേപാളിലെ ബാര ജില്ലയില്‍ നിന്നാണ് ബീഹാര്‍ സ്വദേശിയായ തബ്രേസ് ആലമിനെ അറസ്റ്റ് ചെയ്തത്.
      
Kidnapping | '2 കുട്ടികളെ ചാക്കില്‍കെട്ടി തട്ടിക്കൊണ്ട് പോകുന്നതിനിടെ ഇന്‍ഡ്യന്‍ യുവാവ് നേപാളില്‍ അറസ്റ്റില്‍'

ഞായറാഴ്ച ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയും രണ്ട് വയസുള്ള ആണ്‍കുട്ടിയെയും തട്ടികൊണ്ടുപോകുന്നതിനിടെ ആലം സായുധ പൊലീസ് സേനയുടെ പിടിയിലാവുകയായിരുന്നുവെന്ന് സായുധ പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേന്ദ്ര ഖഡ്ക പറഞ്ഞു.

നേപാള്‍-ഇന്‍ഡ്യ അതിര്‍ത്തിയിലെ ദേവതാല്‍ റൂറല്‍ മുനിസിപലിറ്റിയില്‍ നിന്ന് കുട്ടികളെ ചാക്കില്‍ കെട്ടി ആലം ഇന്‍ഡ്യയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും, തട്ടികൊണ്ടുപോയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ഖഡ്ക കൂട്ടിച്ചേര്‍ത്തു. ചാക്കിനുള്ളില്‍ നിന്ന് കുട്ടികളുടെടെ നിലവിളി കേട്ട് അര്‍ധസൈനിക വിഭാഗത്തിന്റെ ഒരു സംഘം ആലമിനെ പിടികൂടി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം അതത് കുടുംബങ്ങള്‍ക്ക് കൈമാറുകയും, കൂടുതല്‍ അന്വേഷണത്തിനായി ആലമിനെ ബാര ജില്ലാ പൊലീസിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

Keywords: Indian Man Arrested In Nepal For Kidnapping 2 Children In A Sack, Indian Man, Arrested, Kidnapping, National, Bara district, Southern Nepal, Children, Including, India, Sack, Police, Monday, Bihar, Caught, Sunday, Armed, Force, Taking, Nine-month-old girl, Two-year-old boy, News, Malayalam News, Indian Man Arrested In Nepal For Kidnapping 2 Children In A Sack. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia