ചവറയില്‍ വൃദ്ധമാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; മനുഷ്യാവകാശ കമിഷന്‍ കേസെടുത്തു
Apr 11, 2022, 16:26 IST
കൊല്ലം: (www.kvartha.com 11.04.2022) ചവറയില്‍ വൃദ്ധമാതാവിനെ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ മനുഷ്യാവകാശ കമിഷന്‍ കേസെടുത്തു. 15 ദിവസത്തിനകം റിപോര്‍ട് നല്‍കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
84 വയസുകാരി ഓമനയെ ആണ് മകന്‍ ഓമനക്കുട്ടന്‍ പണം ആവശ്യപ്പെട്ട് മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനം തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. പ്രദേശവാസികളാണ് ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറര്‍ വിഷയം പൊലീസിനെ അറിയിക്കുകയായിരുന്നു.
പരിക്കേറ്റ അമ്മയെ പ്രദേശവാസികള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഓമനയുടെ ശരീരത്തില്‍ ക്ഷതമേറ്റതിന്റെ പാടുകള്‍ ഉണ്ട്. പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മകന്‍ മര്‍ദിച്ചില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
മകനെതിരെ പരാതിയില്ലെന്ന് അമ്മ ഓമന പറഞ്ഞു. തന്നെ മകന്‍ തള്ളിത്താഴെയിട്ടു, ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓമന പ്രതികരിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഓമനക്കുട്ടനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഓമനക്കുട്ടന്‍ തെക്കുംഭാഗം പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.