SWISS-TOWER 24/07/2023

Investigation | ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ കല്ലേറില്‍ ബാലികയുടെ തലയ്ക്ക് പരിക്കേറ്റ സംഭവം: റെയില്‍വെ പൊലീസ് അന്വേഷണമാരംഭിച്ചു; സിസിടിവി ക്യാമറകള്‍ പരിശോധിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) കണ്ണൂര്‍ - തലശേരി റെയില്‍വെ പാതയിലെ എടക്കാട് - താഴെ ചൊവ്വ റെയില്‍ പാളത്തില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിയുടെ തല പൊട്ടി ചോരയൊലിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ സംഭവത്തില്‍ റിപോര്‍ട് തേടിയിട്ടുണ്ട്. എടക്കാട് - താഴെ ചൊവ്വ റെയില്‍വെ പാളത്തിലാണ് കല്ലേറുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ റെയില്‍വെ പൊലീസ് പരിശോധിക്കും.
              
Investigation | ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ കല്ലേറില്‍ ബാലികയുടെ തലയ്ക്ക് പരിക്കേറ്റ സംഭവം: റെയില്‍വെ പൊലീസ് അന്വേഷണമാരംഭിച്ചു; സിസിടിവി ക്യാമറകള്‍ പരിശോധിക്കും

ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിയുടെ തലയ്ക്കാണ് പരുക്കേറ്റത്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ് രാജേഷ് - രഞ്ജിനി ദമ്പതികളുടെ മകള്‍ കീര്‍ത്തനയ്ക്കാണ് പരുക്കേറ്റത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മംഗ്‌ളുറു - തിരുവനന്തപുരം എക്‌സ്പ്രസില്‍ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവമെന്നാണ് ബന്ധുക്കളുടെ മൊഴി.

പിതൃമാതാവ് വിജയകുമാരിക്കൊപ്പം എസ് 10 കോചില്‍ ഇരുന്ന് പുറംകാഴ്ചകള്‍ കണ്ട് ഇരിക്കുന്നതിനിടെയാണ് കീര്‍ത്തനയ്ക്കു കല്ലേറുകൊണ്ടത്. 'അമ്മേ...' എന്നു വിളിച്ച് കരയുന്നതു കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതുവശത്തു നിന്നു ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളംകേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡികല്‍ വിദ്യാര്‍ഥിനി പ്രാഥമിക ശുശ്രൂഷ നല്‍കി.

ട്രെയിന്‍ തലശേരിയില്‍ എത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്‌സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു. കല്ലേറില്‍ ഭാഗ്യം കൊണ്ടാണ് കുട്ടിക്ക് കണ്ണിന് പരുക്കേല്‍ക്കാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. റെയില്‍വെ യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ലാത്ത സാഹചര്യമാണെന്നും ഈ കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Thalassery, Kannur, Top-Headlines, Crime, Assault, Investigates, Railway, Indian Railway, Police, Incident of girl's head injury: Railway police started investigation.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia