മുംബൈയില്‍ ഗുണ്ടാത്തലവനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കൊലയ്ക്ക് കാരണമെന്ന് പോലീസ്, ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 20.07.2017) മുംബൈയില്‍ ഗുണ്ടാത്തലവനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ ധുലെയില്‍ രണ്ടുദിവസം മുമ്പ് നടന്ന സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് വിവരം പുറത്തായത്. 11 പേരടങ്ങുന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. റഫീഖുദ്ദീന്‍ (33) എന്ന യുവാവിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഗുണ്ടാസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. റോഡിലേക്ക് വലിച്ചിട്ട ശേഷമായിരുന്നു അക്രമം.

ധൂലെ പ്രദേശത്തെ ഒരു കടയില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് റഫീഖുദ്ദീനെ ആയുധങ്ങളുമായി എത്തിയ സംഘം ആക്രമിച്ചത്. റഫീഖുദ്ദീന്റെ ശരീരത്തില്‍ 27ഓളം മുറിവുകളുണ്ടായിരുന്നുവെന്ന് കേസ് പരിശോധിച്ച പോലീസ് സംഘം പറഞ്ഞു. കൊല നടന്ന് രണ്ട് ദിവസത്തിനു ശേഷമാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. ആക്രമണത്തിനു പിന്നാലെ സംഘം ബൈക്കില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

 മുംബൈയില്‍ ഗുണ്ടാത്തലവനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാകാം കൊലയ്ക്ക് കാരണമെന്ന് പോലീസ്, ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍

അതേസമയം സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിയാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റഫീഖുദ്ദീനും സ്ഥലത്തെ ഗുണ്ടാനേതാവായിരുന്നുവെന്നും ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയായിരിക്കാം ആക്രമണത്തിന്റെ കാരണമെന്നും പോലീസ് പറയുന്നു. റഫീഖുദ്ദീനെതിരെ 30 ഓളം ക്രിമിനല്‍ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ പോലീസ് ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.




Keywords: In Video Of Murder On Road, Man Struck 27 Times With Swords, Mumbai, News, Crime, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia