Murder Case | 'പശുസംരക്ഷകര്‍ ക്രൂരമായി ആക്രമിച്ച യുവാക്കളെ ആദ്യം മൃതപ്രാണരായി ഹരിയാനയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു, അവര്‍ തിരിച്ചയച്ചു, പിന്നീട് സംഘം ബൊലേറോയിലിട്ട് കത്തിച്ചുകൊന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ പ്രതി'
Feb 19, 2023, 11:37 IST
ജയ്പൂര്‍: (www.kvartha.com) ഹരിയാനയില്‍ പശു സംരക്ഷകരുടെ ആക്രമണത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജസ്താനില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ജീവനോടെയിരിക്കെയാണ് ആദ്യം ഹരിയാന പൊലീസിന്റെ അടുത്തേക്ക് കൊണ്ടുപോയതെന്ന് രാജസ്താന്‍ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹരിയാന- രാജസ്താന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിച്ചിരുന്ന യുവാക്കളെയാണ് സംഘം ആക്രമിച്ചത്.
'ഹരിയാനയിലെ നുഹില്‍ ബുധനാഴ്ച രാത്രി കശാപ്പിനായി പശുക്കളെ കടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് നാലംഗ സംഘം 25 കാരനായ നസീറിനെയും 35 കാരനായ ജുനൈദ് എന്ന ജുനയെയും ആക്രമിച്ചു. ആക്രമണത്തില്‍ അവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയിലെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ പശു സംരക്ഷക സംഘത്തിലെ അംഗവും ടാക്‌സി ഡ്രൈവറുമായ റിങ്കു സൈനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
പശുക്കടത്ത് ആരോപിച്ച് ജുനൈദിനെയും നസീറിനെയും ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് സൈനിയും കൂട്ടരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൃതപ്രാണരായ നിലയിലുള്ള യുവാക്കളുടെ അവസ്ഥ കണ്ട് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ ഞെട്ടി അവരോട് പോകാന്‍ ആവശ്യപ്പെട്ടു. അധികം താമസിയാതെ ജുനൈദും നസീറും പരുക്കേറ്റ് മരിച്ചു. തുടര്‍ന്ന് ഭയചകിതരായ പശു സംരക്ഷകരുടെ സംഘം മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള വഴികള്‍ മനസിലാക്കാന്‍ അവരുടെ കൂട്ടാളികളുമായി ബന്ധപ്പെട്ടു.
ഒടുവില്‍ അവരുടെ ബൊലേറോ എസ്യുവിയും രണ്ട് മൃതദേഹങ്ങളും 200 കിലോമീറ്റര്‍ അകലെയുള്ള ഭിവാനിയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. കത്തിച്ച സ്ഥലം വളരെ ദൂരെയായതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളിലേക്ക് എത്തില്ലെന്നാണ് പരാതികള്‍ കരുതിയത്. എന്നാല്‍ ബൊലേറോയുടെ ചേസ് നമ്പറില്‍ നിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്.
മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ പറയുന്ന പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദല്‍ പ്രവര്‍ത്തകനായ മോനു മനേസര്‍ക്ക് തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ല. എന്നിരുന്നാലും, തട്ടിക്കൊണ്ടുപോയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും വഴിയില്‍ അവരെ സഹായിക്കുകയും ചെയ്തു. ബാക്കിയുള്ള കൊലയാളികള്‍ക്കായി പൊലീസ് സംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്. സൈനി, മോനു മനേസര്‍, അനില്‍, ശ്രീകാന്ത്, ലോകേഷ് സിംഗ്ല എന്നിവരാണ് പിന്നിലെന്നാണ് യുവാക്കള്‍ കുടുംബങ്ങള്‍ ആരോപിക്കുന്നത്'. രാജസ്താന്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഹരിയാന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഒളിവില്‍ കഴിയുന്ന മോനു മനേസറിന്റെ സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ ഉന്നത നേതാക്കളുമൊത്തുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു.

Keywords: Latest-News, National, Top-Headlines, Haryana, Rajasthan, Crime, Murder, Murder Case, Accused, Arrested, Political-News, Politics, BJP, Controversy, In Muslim Men's Killing In Haryana, Shocking Claim By Accused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.