വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്റെ കന്യകാത്വ പരിശോധന; എതിര്‍പ്പ് പ്രകടിപ്പിച്ച യുവാക്കള്‍ക്ക് സംഭവിച്ചത്..!

 


ADVERTISEMENT

പൂനെ: (www.kvartha.com 23.01.2018) വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്റെ കന്യകാത്വ പരിശോധന. കഞ്ചര്‍ ഭട്ട് സമുദായത്തിലെ ജാതി സഭയുടെ ഈ ദുരാചാരത്തിനെതിരെ പ്രതികരിച്ച യുവാക്കള്‍ക്ക് നേരിടേണ്ടിവന്നത് ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയോടെയാണ് ആള്‍കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിഞ്ഞത്.

ആദ്യരാത്രിയില്‍ കന്യകാത്വ പരിശോധന നടത്തുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പായ സ്‌റ്റോപ്പ് വി റിക്ച്വലിലെ അംഗങ്ങള്‍ക്കെതിരെയാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണം നടന്നത്. കഞ്ചര്‍ഭട്ട് എന്ന സമുദായത്തിലെ യുവാക്കള്‍ തന്നെയാണ് തങ്ങളുടെ സമുദായത്തിലെ ദുരാചാരത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്.

 വിവാഹത്തിന്റെ ആദ്യ രാത്രിയില്‍ ജാതി സഭ കൂടി വധുവിന്റെ കന്യകാത്വ പരിശോധന; എതിര്‍പ്പ് പ്രകടിപ്പിച്ച യുവാക്കള്‍ക്ക് സംഭവിച്ചത്..!

യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പ്രശാന്ത് അങ്കുഷ് ഇന്ദ്രേക്കര്‍(25) എന്ന യുവാവിന്റെ പരാതിയില്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ടെന്നും 40 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ മന:പ്പൂര്‍വമായി പരിക്കേല്‍പ്പിക്കുക, നിയമവിരുദ്ധമായി സമ്മേളിക്കുക എന്നീ ഐ.പി.സി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. പ്രശാന്തിനെ കൂടാതെ മറ്റു മൂന്നുപേര്‍ക്കും പരിക്കേറ്റിരുന്നു. പ്രശാന്ത് ഇന്ദ്രേക്കറിന്റെ കസിന്‍ സൗരഭ് മാക്കിള്‍, പ്രശാന്ത് ടാം ചിക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ചയാണ് വിവാഹം നടന്നത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയായിരുന്നു ജാതി സഭ കൂടിയത്. വധു - വരന്‍മാരില്‍ നിന്നും പണം പിരിച്ചതിന് ശേഷം കന്യകാത്വ പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. സമുദായത്തില്‍ തുടര്‍ന്ന് വരുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് തങ്ങളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചതെന്ന് യുവാക്കളില്‍ ഒരാള്‍ പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Maharashtra, youth beaten for protesting bridal ‘virginity test’, Pune, News, Religion, Youth, Crime, Criminal Case, Police, Complaint, attack, Injured, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia