പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് കാഴ്ചവെയ്ക്കുന്നത് തൊഴിലാക്കി മാറ്റിയ ഇടനിലക്കാര്‍ തലശ്ശേരിയില്‍ പിടിമുറുക്കുന്നു; കന്യകയായ പെണ്‍കുട്ടിയെ പരിചയപ്പെടുത്താന്‍ മാത്രം 10,000 പ്രതിഫലം; ആദ്യമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ തയ്യാറായാല്‍ ഇടനിലക്കാരന് കിട്ടുന്നത് 25,000 രൂപ; ലക്ഷ്യമിടുന്നത് നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളെ
Jan 21, 2020, 16:17 IST
തലശ്ശേരി: (www.kvartha.com 21.01.2020) പെണ്‍കുട്ടികളെ സമ്പന്നര്‍ക്ക് കാഴ്ചവെയ്ക്കുന്നത് തൊഴിലാക്കി മാറ്റിയ ഇടനിലക്കാര്‍ തലശ്ശേരിയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍ധനരും തൊഴില്‍ അന്വേഷകരുമായ പെണ്‍കുട്ടികളെയാണ് ഇത്തരക്കാര്‍ ഇരകളാക്കുന്നത്.
യുവതികളെ ജോലിക്കെന്ന വ്യാജേനെ സമ്പന്നര്‍ നടത്തുന്ന ഓഫീസുകളിലും സ്ഥാനപങ്ങളിലും എത്തിക്കുകയും പീഡനത്തിന് സഹായിക്കുകയും ചെയ്യുന്ന ഏജന്റുമാര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി ഒരു സായാഹ്ന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കന്യകയായ പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കൊടുക്കുന്നതിന് മാത്രം 10,000 രൂപയാണ് ഇടനിലക്കാരന് പ്രതിഫലമായി കിട്ടുന്നത്. ആദ്യമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ തയ്യാറായാല്‍ ഇടനിലക്കാരന് 25,000 രൂപ പ്രതിഫലം കിട്ടുമെന്നാണ് ഇവര്‍ പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമ്പന്നര്‍ക്ക് പെണ്‍കുട്ടികളെ പരിചയപ്പെടുത്തി കൊടുക്കാന്‍ മാത്രം പ്രത്യേകം ആള്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും സംഘത്തില്‍ ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന യുവതികളും പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിര്‍ധന കുടുംബത്തിലെയും തൊഴിലന്വേഷകരായ പെണ്‍കുട്ടികളെയുമാണ് സംഘം ലക്ഷ്യമിടുന്നത്. പെണ്‍കുട്ടികളുടെ സാഹചര്യം ഇതിനായി ഇവര്‍ നിരീക്ഷിക്കും. അതിന് ശേഷം ജോലിക്കെന്ന് പറഞ്ഞ് സമ്പന്നരുടെ സ്ഥാപനത്തില്‍ എത്തിക്കുന്നതാണ് റാക്കറ്റിന്റെ ആദ്യ ദൗത്യം.
പെണ്‍കുട്ടിയെ വരുതിയിലാക്കാനുള്ള ചുമതല സ്ഥാപനത്തിലെ ജീവനക്കാരികള്‍ ഉള്‍പ്പെടെ ഏറ്റെടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ നഗരത്തിലെ ഒരു പ്രവാസി നടത്തുന്ന സ്ഥാപനത്തില്‍ ജോലിക്കെത്തിയ ജീവനക്കാരിയോട് തൊഴിലുടമയായ മുതലാളി മോശമായി പെരുമാറുകയും പെണ്‍കുട്ടി വിവരം അറിച്ചതിനെ തുടര്‍ന്ന് സഹോദരനും പിതാവും എത്തി പ്രവാസിയെ മര്‍ദിച്ചതായും വാര്‍ത്തയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Immoral racket team increased in Thalassery, Thalassery, News, Local-News, Molestation, Minor girls, Crime, Criminal Case, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.