Court Verdict | പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 40 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
● '2017 ലെ ഓണക്കാലത്തായിരുന്നു സംഭവം'
● ഒളിവില്‍ പോയ പ്രതി പിടിയിലായത് അടുത്തിടെ
കണ്ണൂര്‍: (KVARTHA) പത്തുവയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ യുവാവിന് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആര്‍ രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
പുളിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുനിലി(32)നെയാണ് കോടതി ശിക്ഷിച്ചത്. 2017 ലെ ഓണക്കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. കുറേ കാലം ഒളിവില്‍ കഴിഞ്ഞ പ്രതിയെ അടുത്തിടെയാണ് പിടികൂടിയത്.
അന്നത്തെ പയ്യന്നൂര്‍ സി ഐ ആയിരുന്ന എംപി ആസാദാണ് പ്രാഥമിക അന്വേഷണം നടത്തിയത്. പിന്നീട് ചെറുപുഴ എസ് ഐ എംഎന്‍ ബിജോയിയാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.
#ChildAbuse, #KeralaNews, #CourtVerdict, #CrimeNews, #POSCOAct, #JusticeServed