ബ്യുട്ടി പാർലറിൻ്റെ മറവിൽ അനധികൃത സ്പാ; 3 മലയാളികൾ ഉൾപ്പെടെ 4 പേർ വീരാജ്പേട്ടയിൽ അറസ്റ്റിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ആറു മാസമായി വാടകക്കെടുത്ത കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചത്.
● ദിവസവും ആഡംബര കാറുകളിൽ നിരവധി പേർ ഇവിടെ എത്തിയിരുന്നു.
● പ്രതികൾക്കെതിരെ ഇമ്മോറൽ ട്രാഫിക് ആക്ട് പ്രകാരം കേസെടുത്തു.
വീരാജ്പേട്ട: (KVARTHA) ബ്യൂട്ടി പാർലറിൻ്റെ മറവിൽ അനധികൃതമായി അനാശാസ്യ കേന്ദ്രം നടത്തിവന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർക്കെതിരെ വീരാജ്പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവിടെയുണ്ടായിരുന്ന നാല് സ്ത്രീകളെ പോലീസ് പിടികൂടി വനിതാ കംഫർട്ട് സെൻ്ററിലേക്ക് മാറ്റി.

പി.പി. പ്രതീപൻ (48), കലേഷ്കുമാർ (45), ഷാജി (38), ഒ. പൊന്നണ്ണ (48) എന്നിവർക്കെതിരെയാണ് കേസ്. ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ടിലെ സെക്ഷൻ 3, 4, 5 (സി), 7 പ്രകാരം പ്രതികൾക്കെതിരെ വിരാജ്പേട്ട സബ് ഡിവിഷനിലെ ഡിഎസ്പി എസ്. മഹേഷ് കുമാർ, സർക്കിൾ സിപിഐ അനൂപ് മാടപ്പ, വീരാജ്പേട്ട സിറ്റി പോലീസ് സ്റ്റേഷൻ പിഎസ്ഐമാരായ പ്രമോദ്, എം.ജെ. ലത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥർക്ക് കേസ് കൈമാറി.
ആറു മാസമായി വീരാജ്പേട്ടയിലെ ഗാന്ധി നഗറിൽ വാടകക്കെടുത്ത കെട്ടിടത്തിൽ ബ്യൂട്ടി പാർലറിൻ്റെ മറവിൽ ലൈസൻസില്ലാതെ സ്പാ സെൻ്ററും ഇവിടെ യുവതികളെ പാർപ്പിച്ച് അനാശാസ്യ കേന്ദ്രവും നടത്തിവരികയായിരുന്നു ഇവർ. നിത്യവും നിരവധി പേർ ആഡംബര കാറുകളിലും മറ്റും ഇവിടെ എത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ഇവിടെ അനാശാസ്യ കേന്ദ്രം നടത്തുന്നതിൻ്റെ നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ഒരു സ്ത്രീ ഉൾപ്പെടെ മംഗളൂരു, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ളവരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Four arrested in Veerapajetta for illegal spa activities.
#Veerajpetta #SpaRaid #IllegalActivity #Kerala #CrimeNews #PoliceAction