മുംബൈയില്‍ ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

 


മുംബൈയില്‍ ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
മുംബൈ: ബോംബെ ഐ ഐ ടിയില്‍ വിദ്യാര്‍ത്ഥിനിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. ക്യാമ്പസിനുളളില്‍ തന്നെയുള്ള ജീവനക്കാരന്റെ ക്വാര്‍ട്ടേഴ്‌സില്‍ അവശനിലയില്‍ കണ്ടെത്തിയ ഗവേഷണ വിദ്യാര്‍ത്ഥിനി രാജാവാഡി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ശനിയാഴ്ച ക്‌ളാസ് കഴിഞ്ഞ് മടങ്ങവേ ഭാര്യയെ പരിചയപ്പെടുത്താനെന്ന പേരില്‍ ജീവനക്കാരന്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു. ജീവനക്കാരന്റെ വീട്ടിലേക്ക് പോകാന്‍ പെണ്‍കുട്ടി ഒരു സുഹൃത്തിനെ വിളിച്ചെങ്കിലും അസൗകര്യം മൂലം സുഹൃത്ത് എത്തിയില്ല. തുടര്‍ന്ന് ഒറ്റയ്ക്കാണ് പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയത്. ഭാര്യയെ കാണാത്തതിനാല്‍ അന്വേഷിച്ചുവെങ്കിലും പുറത്തുപോയെന്നും കാപ്പി കുടിച്ചിട്ടു പോകാമെന്നും ഇയാള്‍ പറഞ്ഞു.

ജീവനക്കാരന്‍ നല്‍കിയ കാപ്പി കുടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. ബോധം വന്നപ്പോള്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. ജീവനക്കാരന്റെ വീട്ടിലെ ബെഡ്‌റൂമിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് 57കാരനായ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

SUMMARY: The Powai police on Monday arrested a 57-year-old employee of IIT Bombay on Monday for allegedly kidnapping, drugging and molesting a PhD student of the institute.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia