Arrested | 'അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍'

 



ഇടുക്കി: (www.kvartha.com) അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കെഡിഎച്പി കംപനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ പി വിവേക് (32) ആണ് പിടിയിലായത്. ക്രിസ്മസ് ദിനത്തിലെ രാത്രി ഗൂഡാര്‍വിള ഫാക്ടറി ഡിവിഷനില്‍ എം രാജ(34)യ്ക്ക് ആണ് വെട്ടേറ്റത്. 

തലയ്ക്ക് വെട്ടേറ്റ രാജ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ദേവികുളം എസ് എച് ഒ എസ് ശിവലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 

കൊച്ചിയില്‍ ഓടോ റിക്ഷാ ഡ്രൈവറായ രാജാ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനായാണ് ഗൂഡാര്‍വിളയിലെ വീട്ടിലെത്തിയത്. ക്രിസ്മസ് ദിനം രാത്രിയില്‍ ബന്ധുവിന്റെ വീടിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ പിന്നിലൂടെയെത്തിയ വിവേക് വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Arrested | 'അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍'


ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും ക്രിസ്മസ് ദിനം പകല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായുമാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്നാര്‍ ടൗണിലെ ടാക്‌സി ജീപ് ഡ്രൈവറാണ് പ്രതി വിവേക്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords:  News,Kerala,State,Idukki,Crime,attack,Assault,Local-News,Police, Idukki: Young man arrested after trying to kill his neighbour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia