Attacked | വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവിന് കുത്തേറ്റു
Jan 6, 2024, 15:22 IST
ഇടുക്കി: (KVARTHA) വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ ഇരയായ ബാലികയുടെ പിതാവിന് കുത്തേറ്റു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനാണ് ശനിയാഴ്ച (06.01.2024) വണ്ടിപ്പെരിയാര്‍ ടൗണില്‍ വെച്ച് കുത്തേറ്റത്. കാലില്‍ വെട്ടേറ്റതായും സൂചനയുണ്ട്.
സംഭവത്തെ കുറിച്ച് വണ്ടിപ്പെരിയാര്‍ പൊലീസ് പറയുന്നത്: പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അര്‍ജുനെ കോടതി കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും അര്‍ജുന്റെ ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് കൊല ചെയ്യപ്പെട്ട 6 വയസുകാരിയുടെ പിതാവിന് കുത്തേറ്റത്.
രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാര്‍ ടൗണില്‍ സത്രം ജംക്ഷനിലായിരുന്നു സംഭവം. കേസില്‍ കട്ടപ്പന ഫാസ്റ്റ് ട്രാക് കോടതി വെറുതെവിട്ട പ്രതി അര്‍ജുന്‍ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. പ്രതി പാല്‍രാജിനെ കസ്റ്റഡിയിലെടുത്തു.
രാവിലെ കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈകില്‍ പോകുകയായിരുന്നു. ഈ സമയം അര്‍ജുന്റെ ബന്ധു പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തതോടെ വാക് തര്‍ക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീളുകയും പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയുമായിരുന്നു. അര്‍ജുന്റെ ബന്ധുവായ പാല്‍രാജും കുട്ടിയുടെ പിതാവും തമ്മില്‍ ടൗണില്‍ വച്ചുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളും അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ കുട്ടിയെ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡികല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പെടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായിരുന്നില്ല. തെളിവിന്റെ അഭാവത്തിലാണ് അര്‍ജുനെ കോടതി വെറുതെ വിട്ടത്.
പരുക്കേറ്റ പെണ്‍കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചു.
Keywords: News, Kerala, Kerala-News, Police-News, Crime, Crime-News, Idukki News, Vandiperiyar News, POCSO, Case, Victims, Father, Attacked, Two Groups, Courts Verdict, Idukki: Vandiperiyar POCSO case victims father attacked by two groups after courts verdict.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.