SI Killed | 'ഇടുക്കിയില്‍ വിരമിച്ച എസ്‌ഐയെ സഹോദരിയുടെ മകന്‍ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് കാരണം ഫോണ്‍ മൊബൈല്‍ വാങ്ങി വെച്ചത്'; പ്രതി ഒളിവില്‍

 


ഇടുക്കി: (KVARTHA) മറയൂരില്‍ വിരമിച്ച എസ്‌ഐ വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട്ടില്‍ എസ്‌ഐ ആയിരുന്ന പി ലക്ഷ്മണനാണ് (60) കൊല്ലപ്പെട്ടത്. വാക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ ലക്ഷ്മണനെ സഹോദരിയുടെ മകന്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അരുണിനെ കണ്ടെത്താന്‍ മറയൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.

പൊലീസ് പറയുന്നത്: മറയൂര്‍ സര്‍കാര്‍ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു ക്രൂരകൃത്യം നടന്നത്. ആശുപത്രിയില്‍ എത്തിക്കും മുമ്പേ ലക്ഷ്മണന്‍ മരിക്കുകയായിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായിരുന്നു അരുണ്‍. അരുണില്‍ നിന്ന് അയാളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

SI Killed | 'ഇടുക്കിയില്‍ വിരമിച്ച എസ്‌ഐയെ സഹോദരിയുടെ മകന്‍ വെട്ടിക്കൊലപ്പെടുത്തി; ക്രൂരകൃത്യത്തിന് കാരണം ഫോണ്‍ മൊബൈല്‍ വാങ്ങി വെച്ചത്'; പ്രതി ഒളിവില്‍

കൂടാതെ മറ്റ് കുടുംബ പ്രശ്‌നങ്ങളും കൊലപാതകത്തിന് കാരണമായെന്നാണ് സംശയം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ചൊവ്വാഴ്ച (20.02.2024) ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തമിഴ്‌നാട് പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായാണ് ലക്ഷ്മണന്‍ വിരമിച്ചത്.

Keywords: News, Kerala, Kerala-News, Crime, Crime-News, Idukki News, Killed, Youth, Relative, Accused, Retired SI, Police, Clash, Mobile Phone, Crime, Probe, Idukki: Retired SI Killed by Youth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia