Man Killed | 'മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥം പിടിക്കാന്‍ പോയ പിതാവ് അടിയേറ്റ് മരിച്ചു'; 2 പേര്‍ പിടിയില്‍
Nov 27, 2022, 10:45 IST
തൊടുപുഴ: (www.kvartha.com) മകനും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തിന് മധ്യസ്ഥം പിടിക്കാന്‍ പോയ പിതാവ് അടിയേറ്റ് മരിച്ചതായി പൊലീസ്. ഇടുക്കി കട്ടപ്പന നിര്‍മല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍.
അക്രമത്തെ കുറിച്ച് പൊലീസ് പറയുന്നത്: യുവാവും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ടപ്പോഴാണ് രാജുവിന് ഗുരുതരമായി പരുക്കേറ്റത്. രാജുവിന്റെ മകന്‍ രാഹുലിന്റെ ബൈക് സുഹൃത്തുക്കള്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.
ബൈക് അപകടത്തില്‍ പെടുകയും കേടുപാടുണ്ടാവുകയും ചെയ്തു. ബൈക് നന്നാക്കാന്‍ 5000 രൂപ നല്‍കാമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് ചോദിച്ച് ഇരുവരും എത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ രാജുവിന്റെ മകന്‍ രാഹുലിന്റെ സുഹൃത്തുക്കളായ വാഴവര സ്വദേശി ഹരികുമാര്‍ (28), കാരിക്കുഴിയില്‍ ജോബി (25) എന്നിവര്‍ പിടിയിലായി.
തര്‍ക്കത്തിനിടെ ഹരികുമാറിനും പരുക്കേറ്റിരുന്നു. ഇയാള്‍ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാജുവിന്റെ മൃതദേഹം കട്ടപ്പനയിലെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Idukki,Thodupuzha,Arrested,Friends,Police,Case,Local-News,Crime,Clash,attack,Dead Body,Injured, Idukki: Man attacked to death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.