Arrested | വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്‌തെന്ന കേസ്; 45 കാരന്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതി പിടിയില്‍. തൊടുപുഴ കരിങ്കുന്നത്ത് 46 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കരിങ്കുന്നം ഗ്രാമ പഞ്ചായത് പരിധിയില്‍പെട്ട മനു എന്ന 45 കാരനാണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. വീട്ടിലെ അറ്റകുറ്റപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. തുടര്‍ന്ന് അമ്മയെ അടുത്ത മുറിയില്‍ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് മാതാവ് പരാതി നല്‍കുകയായിരുന്നു. അതിനിടെ സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്നും കടന്നുകളഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മനു പിടിയിലായത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.