Scam | സൈബർ തട്ടിപ്പിന് ഇരയായി ഐസിസിയും; 2.5 മില്യൻ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്; കുറ്റകൃത്യം ഏറ്റവും മാരകമെന്ന് അമേരിക്ക വിശേഷിപ്പിച്ച രീതിയിലൂടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെൽഹി: (www.kvartha.com) സൈബർ തട്ടിപ്പിന് ഇരയായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് (ICC) 2.5 മില്യൻ അമേരിക്കൻ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിന്റെ ഉറവിടം അമേരിക്കയാണെന്നും കഴിഞ്ഞ വർഷമാണ് തട്ടിപ്പ് നടന്നതെന്നും ഇ എസ് പി എൻ റിപ്പോർട്ട് ചെയ്തു.
Aster mims 04/11/2022

'ഇമെയിൽ അക്കൗണ്ട് കോംപ്രമൈസ്' എന്ന പേരിലും അറിയപ്പെടുന്ന 'ബിസിനസ് ഇമെയിൽ കോംപ്രമൈസ്' (BEC) എന്ന മാർഗ്ഗത്തിലൂടെയാണ് സാമ്പത്തികതട്ടിപ്പ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.  'ഏറ്റവും മാരകമായ ആഘാതമുണ്ടാക്കുന്ന നാമ്പത്തിക കുറ്റകൃത്യം' എന്ന് അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ (FBI) വിശേഷിപ്പിച്ചിട്ടുള്ള രീതിയാണിത്.

Scam | സൈബർ തട്ടിപ്പിന് ഇരയായി ഐസിസിയും; 2.5 മില്യൻ ഡോളർ നഷ്ടപ്പെട്ടതായി റിപ്പോർട്ട്; കുറ്റകൃത്യം ഏറ്റവും മാരകമെന്ന് അമേരിക്ക വിശേഷിപ്പിച്ച രീതിയിലൂടെ


സംഭവം അമേരിക്കയിലെ എൻഫോഴ്സ്മെന്റ് ഏജൻസിയെ ഐസിസി അറിയിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നാണ് വിവരം. എന്നാൽ ഐസിസി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഐസിസിയുടെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഒരൊറ്റ തവണയാണോ അതോ ഒന്നിൽ കൂടുതൽ ട്രാൻസ്ഫറിലൂടെയാണോ ഇത്രയും തുക തട്ടിയെടുത്തത് എന്നതും വ്യക്തമല്ല. കമ്പനികളേയും, വ്യക്തികളേയും വിദഗ്ധമായി കബളിപ്പിച്ചാണ് ബിഇസി വഴി പണം തട്ടിയെടുക്കുന്നത്.

Keywords: News,National,India,Crime,Cyber Crime,Dollar,Email,Top-Headlines,Latest-News,Technology, ICC falls prey to online scam, loses close to $2.5 million: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia