Court Verdict | 4 പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് 5 വര്‍ഷം തടവ്; 'വശീകരിച്ചത് വിദ്യാര്‍ഥിനികള്‍ക്ക് മിഠായി വാഗ്ദാനം ചെയ്ത്'
Aug 7, 2022, 11:33 IST
പൂനെ: (www.kvartha.com) എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന് പൂനെയിലെ കോടതി അഞ്ച് വര്‍ഷത്തെ കഠിന തടവ് വിധിച്ചു. സസ്പെന്‍ഷനിലായ മാരുതി ഹരി സാവന്ത് എന്ന ഉദ്യോഗസ്ഥന് 10 ലക്ഷം രൂപ പിഴയും സ്പെഷ്യല്‍ ജഡ്ജ് എസ് പി പൊന്ക്ഷേ വിധിച്ചു. 1998 ബാച് ഉദ്യോഗസ്ഥനായ സാവന്ത്.
2015 മാര്‍ചിലാണ് ഇയാള്‍ക്കെതിരെ ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ പ്രധാന വകുപ്പുകള്‍ പ്രകാരവും കേസെടുത്തത്. അന്ന് മഹാരാഷ്ട്ര കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചര്‍ എജ്യുകേഷന്‍ ആന്‍ഡ് റിസര്‍ച് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. സിന്‍ഹഗഡ് പൊലീസ് സ്റ്റേഷനില്‍ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ഐടി നിയമത്തിലെ നിരവധി വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ സാവന്ത് കുടുംബത്തോടൊപ്പം പത്രകര്‍ നഗറിലാണ് താമസിച്ചിരുന്നത്. ഹിന്ഗ്നെ ഖുര്‍ദ് പ്രദേശത്തുള്ള ഒരു വീടും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ ഈ വീട്ടില്‍ ജോലി ചെയ്തിരുന്നു. പെണ്‍കുട്ടി ചിലപ്പോള്‍ അമ്മയ്ക്കൊപ്പം വീട്ടില്‍ വന്നിരുന്നു, സാവന്ത് പെണ്‍കുട്ടിയെ കംപ്യൂടര്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ ശേഷം അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സ്നാക്സും ചോക്ലേറ്റും വാഗ്ദാനം ചെയ്ത് സാവന്ത് തന്റെ വീടിന്റെ ബേസ്മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വീട്ടില്‍ നിന്ന് മദ്യക്കുപ്പികളും പെണ്‍കുട്ടികളില്‍ ഒരാളുടെ ഹാര്‍ഡ് ഡിസ്ക്, കോണ്ടം പാകറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
2015 മാര്ച് 18 ന് കൗണ്‍സിലിംഗിനിടെ ഒരു പെണ്‍കുട്ടി സാവന്തിന്റെ 'മോശം പെരുമാറ്റത്തെ' കുറിച്ച് സംസാരിച്ചപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നതെന്ന് പൊലീസ് പറഞ്ഞു. കൗണ്‍സിലര്‍ മറ്റ് വിദ്യാര്‍ഥികളോട് അന്വേഷിച്ചപ്പോള്‍ സാവന്ത് നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി മനസിലായതായി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് കൗണ്‍സിലര്‍ സ്കൂള്‍ പ്രിന്‍സിപലിനെ വിവരമറിയിക്കുകയും മാര്ച് 19ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Keywords: Latest-News, National, Top-Headlines, Court, Verdict, Maharashtra, Molestation, IAS Officer, Jail, Crime, IAS officer gets 5-yr jail term for assault on 4 girls.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.