Investigation | 'ഞാൻ അവളുടെ പേര് എന്റെ നെഞ്ചിൽ പച്ചകുത്തി, അവൾ എന്നെ വേണ്ടെന്ന് പറഞ്ഞു, അതേ നെഞ്ചിലേക്ക് സ്വയം കത്തികൊണ്ട് കുത്തി'; വിദ്യാർഥിനിയെ 'കുത്തിക്കൊന്ന' കാമുകൻ പറയുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ബെംഗ്ളുറു: (www.kvartha.com) കോളജ് വരാന്തയിൽ എൻജിനീയറിംഗ് വിദ്യാർഥിനിയെ കുത്തിക്കൊന്ന കാമുകൻ  പെൺകുട്ടിയുടെ പേര് നെഞ്ചിൽ പച്ചകുത്തിയെന്നും കാമുകി അകന്നത് സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും യുവാവ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ജനുവരി രണ്ടിന് ബെംഗ്ളൂറിലെ രാജൻകുണ്ടെ പ്രദേശത്തിന് സമീപം ഇറ്റ്ഗലൂരിലെ പ്രസിഡൻസി യൂണിവേഴ്‌സിറ്റി കോളജിലാണ് സംഭവം നടന്നത്. ഒന്നാം വർഷ ബിടെക് വിദ്യാർഥിനിയായ ലയസ്മിത (19) യാണ് മരിച്ചത്.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ നൃപതുംഗ സർവകലാശാലയിലെ ബിസിഎ വിദ്യാർഥിയായ പവൻ കല്യാൺ (21) സ്വയം കുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് യുവാവിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

Investigation | 'ഞാൻ അവളുടെ പേര് എന്റെ നെഞ്ചിൽ പച്ചകുത്തി, അവൾ എന്നെ വേണ്ടെന്ന് പറഞ്ഞു, അതേ നെഞ്ചിലേക്ക് സ്വയം കത്തികൊണ്ട് കുത്തി'; വിദ്യാർഥിനിയെ 'കുത്തിക്കൊന്ന' കാമുകൻ പറയുന്നു


പൊലീസ് പറയുന്നത്: 'മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് കല്യാൺ അവകാശപ്പെട്ടു. എന്നാൽ അടുത്തിടെ ലയസ്മിത മറ്റൊരു യുവാവുമായി ബന്ധത്തിലായി. പെൺകുട്ടി കല്യാണിനെ ഒഴിവാക്കുകയും തനിക്ക് ഇഷ്ടമല്ലെന്ന് പറയുകയും ചെയ്തു. പ്രകോപിതനായ കല്യാൺ പെൺകുട്ടിയെ കൊല്ലാനും തന്റെ ജീവിതം അവസാനിപ്പിക്കാനും തീരുമാനിച്ചു. അതിനായി മജസ്റ്റിക് ഏരിയയിൽ നിന്ന് ഇയാൾ മൂർച്ചയുള്ള കത്തി വാങ്ങി.

അവസാനമായി കല്യാൺ ക്ലാസ് മുറിയിലേക്ക് പോയി ലയസ്മിതയെ പുറത്തേക്ക് വിളിച്ചു. വരാന്തയിൽ 15 മിനിറ്റോളം സംസാരിക്കുന്നതിനിടെ പെൺകുട്ടി കല്യാണിനെ ശകാരിച്ചു. ഇതിന് ശേഷം തൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട ഇയാൾ, പെട്ടെന്ന് ബാഗിൽ നിന്ന് കത്തിയെടുത്ത് യുവതിയുടെ നെഞ്ചിലും വയറിലും കഴുത്തിലും കൈയിലും കുത്തുകയായിരുന്നു. അവളുടെ പേര് പച്ചകുത്തിയിരുന്ന തന്റെ നെഞ്ചിൽ സ്വയം കത്തികൊണ്ട് കുത്താൻ ശ്രമിച്ചതായി കല്യാൺ പറഞ്ഞു. ഇരുവരും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്'.

Keywords: News,National,India,Bangalore,Student,Love,Crime,Local-News, 'I tattooed her name on my chest, she rejected me,' says jilted lover who killed student 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia