പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ 'ഞാന്‍ അവളെ കൊന്നു' എന്നു പറഞ്ഞു; വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍

 


ഹൈദരാബാദ്: (www.kvartha.com 02.12.2019) വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടെ മുഖ്യ പ്രതിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നു. പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞിരുന്നുവെന്നാണ് അമ്മയുടെ വെളിപ്പെടുത്തല്‍.

29-ാം തീയതി പുലര്‍ച്ചെ ഒരുമണിയോടെയാണ് മകന്‍ വീട്ടിലെത്തിയത്. അവന്റെ മുഖത്ത് അസാധാരണമായ ഭാവമായിരുന്നു. ആരെയോ കൊന്നുവെന്ന് ഇടയ്ക്ക് പറഞ്ഞുകൊണ്ടിരുന്നു. 'ഞാന്‍ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്‌കൂട്ടറില്‍ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- എന്ന് മകന്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ മകന്‍ 'ഞാന്‍ അവളെ കൊന്നു' എന്നു പറഞ്ഞു; വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മാതാവിന്റെ വെളിപ്പെടുത്തല്‍

കാണാതായ 27കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ചയാണ് കണ്ടെത്തിയത്. ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടോള്‍ ബൂത്തിനടുത്ത് ലോറി നിര്‍ത്തിയിട്ട ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് യുവതിയെ തീവെച്ച് കൊലപ്പെടുത്തിയ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഓരോരുത്തരെയും അവരവരുടെ വീടുകളില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

സ്‌കൂട്ടറിന്റെ ടയറിന്റെ കാറ്റ് അഴിച്ച് വിട്ട ശേഷം സഹായ വാഗ്ദാനം നല്‍കി ഇവര്‍ വനിത ഡോക്ടറെ കെണിയില്‍ പെടുത്തുകയായിരുന്നു. വൈകുന്നേരം 6.15ന് യുവതി സ്‌കൂട്ടറില്‍ എത്തുകയും തുടര്‍ന്ന് വണ്ടി അവിടെ വെച്ച് മടങ്ങുന്നതും പ്രതികള്‍ കണ്ടു. പിന്നീട് നാല് പേരും ചേര്‍ന്ന് സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ച് വിട്ടു. രാത്രി ഒമ്പതുമണിയോടെയാണ് യുവതി തിരികെ എത്തിയത്. തുടര്‍ന്ന് ഒരാള്‍ എത്തി സഹായിക്കാമെന്ന് പറഞ്ഞ് വാഹനം കൊണ്ടുപോയി.

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കടകള്‍ എല്ലാം അടച്ചുവെന്ന് പറഞ്ഞ് വണ്ടിയുമായി തിരികെ എത്തി. ഈ സമയം യുവതി സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞു. തന്നെ സഹായിക്കാനെത്തിയവരെ കാണുമ്പോള്‍ ഭയം തോന്നുന്നുവെന്നും യുവതി സഹോദരിയോട് പറഞ്ഞിരുന്നു. പിന്നീട് 9.44ന് സഹോദരി തിരികെ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ ഓഫായിരുന്നു. വീട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് ലോറി പാര്‍ക്കിങ് സ്ഥലം പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Hyderabad Molest-murder case: Burn my son if he is guilty, says mother of accused,News, Murder, Crime, Criminal Case, Police, Arrested, Molestation, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia