Arrested | 'ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊന്നു'; 24 കാരന്‍ അറസ്റ്റില്‍
Jun 1, 2023, 18:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ശാരീരികബന്ധത്തിന് വിസമ്മതിച്ചതിന് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. 24 കാരനായ ജാതവേദ് തരുണ്‍ എന്നയാളാണ് ഹൈദരാബാദില്‍ അറസ്റ്റിലായത്. ജാന്‍സി (20) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പൊലീസ് പറയുന്നത്: ജാന്‍സിയും ഓടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന തരുണും പ്രണയിച്ച് വിവാഹിതരായവരാണ്. രണ്ട് വയസുള്ള ആണ്‍കുട്ടി ഇവര്‍ക്കുണ്ട്. കഴിഞ്ഞ ഏപ്രില്‍ 16ന് ഇവര്‍ക്കൊരു പെണ്‍കുഞ്ഞും പിറന്നിരുന്നു. മേയ് 20ന് രാത്രിയാണ് കൊലപാതകം നടന്നത്.
ശാരീരികബന്ധത്തിന് തരുണ്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ താന്‍ ക്ഷീണിതയാണെന്ന് പറഞ്ഞ് ജാന്‍സി തയാറായില്ല. തരുണ്‍ നിര്‍ബന്ധിച്ചതോടെ വാക്കേറ്റമായി. ഇതോടെ കൈകൊണ്ട് ജാന്‍സിയുടെ വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. അല്‍പനേരത്തിന് ശേഷം ശ്വാസം നിലച്ച ജാന്‍സി ചലനമറ്റ് താഴെവീണു.
പെട്ടെന്ന് സംഭവിച്ച കാര്യത്തില്‍ ഭയന്ന തരുണ്‍ ഉടന്‍ ബന്ധുക്കളെ വിളിച്ചുകൂട്ടി ജാന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ടത്തില്‍ ജാന്‍സിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Keywords: News, National, National-News, Crime, Crime-News, Autopsy Report, Housewife, Killed, Husband, Police, Accused Arrested, Hyderabad: Man killed woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

