യുവാവിന്റെ കൊലപാതകം; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍, ഭാര്യ പോലീസ് നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാന്നി: (www.kvartha.com 29.07.2017) കക്കാട്ടാറ്റില്‍ പൊട്ടന്‍മൂഴി ഭാഗത്ത് മരിച്ച നിലയില്‍ കാണപ്പെട്ട മല്ലപ്പള്ളി ആനിക്കാട് തടത്തില്‍ രാജേഷി(29)ന്റേത് കൊലപാതകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ രാജേഷിന്റെ ഭാര്യ സുനിജയുടെ കാമുകനും ബന്ധുവുമായ തണ്ണിത്തോട് പുത്തന്‍വീട്ടില്‍ റബീഷി(32)നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുനിജയ്ക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

യുവാവിന്റെ കൊലപാതകം; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍, ഭാര്യ പോലീസ് നിരീക്ഷണത്തില്‍

കോന്നി തണ്ണിത്തോട്ടില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു രാജേഷും ഭാര്യയും. കോന്നിയില്‍ വെല്‍ഡിങ് വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്ന രാജേഷ് നന്നായി മദ്യപിക്കുമായിരുന്നു. സംഭവ ദിവസം ജൂലൈ 25ന് വൈകുന്നേരം കക്കാട്ടാറ്റില്‍ പെരുനാട് പൊട്ടന്‍മൂഴി ഭാഗത്ത് മണിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കയറി കിടക്കുന്ന മാമ്മൂട് കടവിനു സമീപത്താണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. കക്കാട്ടാറ്റില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ട അന്ന് തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് സുനിജ തണ്ണിത്തോട് പോലീസില്‍ പരാതി നല്‍കിയിരുന്നു.

അജ്ഞാത മൃതദേഹം രാജേഷിന്റേതാണോ എന്ന് പരിശോധിക്കുന്നതിനായി സുനിജയെ കാണിച്ചെങ്കിലും തിരിച്ചറിയാന്‍ സുനിജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രാജേഷിന്റെ സുഹൃത്തുക്കളും മറ്റും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഭര്‍ത്താവിന്റെ മൃതദേഹം ഭാര്യയ്ക്ക് തിരിച്ചറിയാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണെന്ന് പോലീസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; പതിവായി മദ്യപിക്കുന്ന രാജേഷ് ഭാര്യയെ മര്‍ദിക്കുമായിരുന്നു. സുനിജയുമായി അടുപ്പത്തിലായിരുന്ന റബീഷ് ഇതിന്റെ പേരില്‍ രാജേഷിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഭവ ദിവസം ചൂണ്ടയിടാന്‍ എന്ന പേരില്‍ രാജേഷിനേയും കൂട്ടി റബീഷ് പൊട്ടന്‍മൂഴിയില്‍ എത്തി. അമിതമായി മദ്യം കൊടുത്ത ശേഷം രാജേഷിനെ കക്കാട്ടാറ്റിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് രാജേഷിന്റെകൂടെ റബീഷിനെ കണ്ടിരുന്നതിനാലാണ് കേസ് ആ വഴിക്ക് നീങ്ങിയത്. തുടര്‍ന്ന് സുനിജയേയും റബീഷിനേയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് രാജേഷിന്റെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

കൃത്യം നടത്തിയതിനുശേഷം സുനിജയെ റബീഷ് വിവരമറിയിക്കുകയും, വിവരം രഹസ്യമാക്കി വയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റടിസ്ഥാനത്തിലാണ് സുനിജ രാജേഷിന്റെ മൃതദേഹം തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞത്. സംഭവത്തില്‍ സുനിജയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റാന്നി സി ഐ ന്യൂമാന്‍, പെരുനാട് എസ് ഐ ജിബു ജോണ്‍ എന്നിവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Accused, Arrested, Police, Investigates, Love, Wife, Husband, Murder case, Killed, Complaint, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia