അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്ക് വെട്ടിക്കൊന്നു; മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും വെട്ടേറ്റു; കൊല നടത്തിയത് മക്കളുടെ കണ്‍മുന്നില്‍; സംഭവത്തില്‍ പ്രതി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com 12.04.2020) അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്ക് വെട്ടിക്കൊന്നു. വെള്ളിമണ്‍ ചെറുമൂട് ശ്രീശിവന്‍ മുക്ക് കവിതാ ഭവനത്തില്‍ കവിതയാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പശ്ചിമബംഗാള്‍ സ്വദേശി ദീപക്കിനെ (32) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറയില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ സരസ്വതിക്കും വെട്ടേറ്റു. കവിതയുടെ മക്കള്‍ ഒന്‍പതും ഏഴും വയസ് പ്രായമുള്ള രശ്മിയും കാശിനാഥും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. ഇവരുടെ നിലവിളികേട്ട് അയല്‍ വാസികള്‍ ഓടിയെത്തുമ്പോള്‍ തല തകര്‍ന്ന് രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കവിത. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ കോടാലി കൊണ്ട് തലയ്ക്ക് വെട്ടിക്കൊന്നു; മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും വെട്ടേറ്റു; കൊല നടത്തിയത് മക്കളുടെ കണ്‍മുന്നില്‍; സംഭവത്തില്‍ പ്രതി അറസ്റ്റില്‍

കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കവിതയുടെ ഫോണ്‍വിളികള്‍ ചോദ്യം ചെയ്തശേഷമാണ് കോടാലികൊണ്ട് വെട്ടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവരും കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നതിനിടെ പത്തുവര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

പിന്നീട് കവിതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദീപക് കുണ്ടറയിലും പരിസരത്തും കൂലിപ്പണിയും നിര്‍മാണ ജോലികളും ചെയ്തുവരികയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords: Husband killed wife in Kollam, Kollam, News, Local-News, Police, Arrested, Killed, Husband, Crime, Criminal Case, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script