വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ കഴുത്തു ഞെരിച്ച് തള്ളി, ചെവിയില്‍ ശക്തിയായി അടിച്ചു; വീട്ടമ്മയുടെ മരണത്തില്‍ ലഹരിക്ക് അടിമയായ ചെറുമകന്‍ കസ്റ്റഡിയില്‍
Mar 17, 2020, 10:49 IST
വടക്കേകാട് (തൃശൂര്‍): (www.kvartha.com 17.03.2020) വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ കഴുത്തു ഞെരിച്ച് തള്ളി, ചെവിയില്‍ ശക്തിയായി അടിച്ചു, വീട്ടമ്മയുടെ മരണത്തില്‍ ലഹരിക്ക് അടിമയായ ചെറുമകന്‍ കസ്റ്റഡിയില്‍. ഐസിഎ വട്ടംപാടത്ത് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് വീട്ടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്.
തൊഴുകാട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (72) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റുഖിയയുടെ മകള്‍ ഫൗസിയയുടെ മകന്‍ സവാദ് (27) ആണ് കസ്റ്റഡിയിലുള്ളത്.
വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സവാദ് നടത്തിയ ആക്രമണമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ സവാദ് മുന്‍പും വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സയന്റിഫിക് വിഭാഗം ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ചേര്‍ത്ത് പരിശോധിച്ചാലേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.
തന്റെ സ്വഭാവ ദൂഷ്യത്തെകുറിച്ച് വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ സവാദ് റുഖിയയെ കഴുത്തു ഞെരിച്ച് തള്ളുകയായിരുന്നു. ഇതിനിടെ ചുമരില്‍ ഇടിച്ച് വീണ റുഖിയ ബഹളം വച്ചപ്പോള്‍ ചെവിയില്‍ ശക്തിയായി അടിച്ചു. ബോധരഹിതയായി വീണ് അല്‍പസമയത്തിനകം തന്നെ മരണം സംഭവിച്ചതായാണു നിഗമനം. റുഖിയ മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ സവാദ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിനകം തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങി.
വീട് പണിയുന്നതിനാല്‍ ബന്ധുവിന്റെ വീട്ടിലാണ് റുഖിയയും സവാദും രാത്രി ഉറങ്ങാറുള്ളത്. ഇതിനു സമീപത്തെ ഒറ്റമുറി ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാവിലെയാണ് ഇങ്ങോട്ട് വന്നത്. സവാദിന്റെ ഉമ്മ ഫൗസിയ പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് താമസം.
സവാദിന്റെ ഉപദ്രവം ഭയന്ന് ഫൗസിയ ഇങ്ങോട്ട് വരാറില്ല. പള്ളി സെക്രട്ടറിയെ അടിച്ചതിനു തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ സവാദിനെതിരെ നിലവില്‍ കേസുണ്ട്. റുഖിയയുടെ ഖബറടക്കം നടത്തി. മറ്റൊരു മകന്‍ പരേതനായ നൗഷാദ്.
Keywords: Housewife killed; Grandson in custody, Thrissur, News, Custody, Killed, Crime, Criminal Case, Dead Body, Police, Report, Police Station, Palakkad, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.