ലോക് ഡൗണിനിടയില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; അമ്പലത്തില്‍ പ്രാര്‍ഥനക്കെന്ന് പറഞ്ഞ് കൊണ്ടുപോയി അമ്മയും അമ്മാവനും ചേര്‍ന്ന് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് ചുട്ടുകൊന്നു

 


ADVERTISEMENT


ജോദ്പുര്‍: (www.kvartha.com 30.04.2020) ലോക് ഡൗണിനിടയില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. യുവാവുമായി പ്രണയത്തിലായതിന് പതിനാറു വയസുകാരിയെ അമ്മയും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ചതിന് ശേഷം ചുട്ടുകൊന്നു. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മാര്‍ച്ച് 19-ന് നടന്ന ദാരുണ സംഭവം ഒരു മാസത്തിന് ശേഷമാണ് പുറംലോകമറിഞ്ഞത്.

പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടിയുടെ അമ്മ സീതാദേവി അമ്മാവന്‍ സാവരാം എന്നിവര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലി ജില്ലക്കാരായ പെണ്‍കുട്ടിയുടെ കുടുംബവും അമ്മാവന്‍ സാവരാമിന്റെ കുടുംബവും കച്ചവടത്തിനായി പൂനെയിലേക്ക് താമസം മാറുകയായിരുന്നു.

ലോക് ഡൗണിനിടയില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; അമ്പലത്തില്‍ പ്രാര്‍ഥനക്കെന്ന് പറഞ്ഞ് കൊണ്ടുപോയി അമ്മയും അമ്മാവനും ചേര്‍ന്ന് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് ചുട്ടുകൊന്നു

കൊല്ലപ്പെട്ട പെണ്‍കുട്ടിയും മറ്റൊരു ഗ്രാമത്തിലെ യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. തുടര്‍ന്ന് രണ്ട് മാസം മുന്‍പ് പെണ്‍കുട്ടി ഇയാളോടൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തിരികെ വീട്ടിലേക്ക് വിടുകയുമായുരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാളെ വിവാഹം ചെയ്യണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം വീട്ടുകാര്‍ തള്ളിക്കളയുകയായിരുന്നു. തുടര്‍ന്ന് രാജസ്ഥാനിലെ അവരുടെ നാട്ടിലെ അമ്പലത്തില്‍ പ്രാര്‍ഥനക്കെന്ന് വ്യക്തമാക്കി മാര്‍ച്ച് 18-ന് പെണ്‍കുട്ടിയെ അവിടേക്ക് കൊണ്ടുപോവുകയായിരുന്നു.

മാര്‍ച്ച് 19-ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തിരികെ പൂനെയിലേക്ക് കുടുംബം പോയി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുകയാണ്.

Keywords:  News, National, India, Rajasthan, Killed, Girl, Mother, Love, Police, Case, Family, Crime, Honour killing in rajasthan during lock down
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia