ലഹരിക്കായി പതിവുകാരുടെ അന്വേഷണം ഹോമിയോ മരുന്നിലും; വീര്യംകൂടിയ ഹോമിയോ മരുന്ന് സേവിച്ച പലര്‍ക്കും നാവു കുഴഞ്ഞ് ദേഹാസ്വാസ്ഥ്യം; പത്തു കുപ്പി മരുന്നുമായി ഒരാള്‍ പിടിയില്‍
May 11, 2020, 14:51 IST
പാലക്കാട്: (www.kvartha.com 11.05.2020) ലഹരിക്കായുള്ള പതിവുകാരുടെ പതിവുകാരുടെ അന്വേഷണം ഹോമിയോ മരുന്നിലേക്കുമെത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തില്‍ ഉള്‍ക്കൊള്ളുന്നതിന്റെ ഇരട്ടിയിലധികം ആല്‍ക്കഹോള്‍ അംശമുള്ള ഇവ ലഹരിക്ക് ഉപയോഗിക്കുന്നതായി എക്‌സൈസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് ചുള്ളിയാര്‍ഡാം ശ്രീവത്സത്തില്‍ എ വിജയനെതിരേ (65) എക്‌സൈസ് അധികൃതര്‍ കേസെടുത്തു.
ഫിഷറീസ് വകുപ്പില്‍നിന്ന് വിരമിച്ചയാളാണ് വിജയന്‍. വീര്യംകൂടിയ ഹോമിയോമരുന്ന് സേവിച്ച പലര്‍ക്കും നാവു കുഴഞ്ഞ് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തായത്. 100 രൂപ വിലവരുന്ന ഒരുകുപ്പി മരുന്ന് 500 രൂപയ്ക്കാണ് വിറ്റിരുന്നത്. ശനിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് പത്തു കുപ്പി മരുന്നുമായി വിജയനെ പിടികൂടിയതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
വിദേശമദ്യത്തില്‍ 42 ശതമാനം ചാരായത്തിന്റെ അംശമുള്ളപ്പോള്‍ ഈ മരുന്നില്‍ 91 ശതമാനമാണ് ആല്‍ക്കഹോള്‍ ഉള്ളത്. ഹോമിയോ ഡോക്ടര്‍മാര്‍ക്കുപോലും ഒരു നിശ്ചിത അളവില്‍ മാത്രമേ ഈ മരുന്ന് കൈവശംവെക്കാനോ രോഗിക്ക് എഴുതിക്കൊടുക്കാനോ പാടൂ എന്ന് അധികൃതര്‍ പറയുന്നു.
ഉപഭോക്താക്കളെന്ന വ്യാജേനയാണ് എക്‌സൈസ് സംഘം ചുള്ളിയാര്‍മേട്ടിലെത്തിയത്. പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെയും കൊല്ലങ്കോട് റേഞ്ച് ഓഫീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മരുന്ന് കാമ്പ്രത്ത്ചള്ളയിലെ ഒരു ഹോമിയോ ഡോക്ടറുടെ കൈയില്‍നിന്നാണ് ലഭിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.
ഇന്‍സ്‌പെക്ടര്‍ വി അനൂപ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി സെന്തില്‍കുമാര്‍, കെ എസ് സജിത്ത്, ആര്‍ റിനോഷ്, എം യൂനസ്, എം എസ് മിനു, റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍, പ്രിവന്റീവ് ഓഫീസര്‍ രൂപേഷ്, രാജേഷ്, സത്താര്‍ എന്നിവരായിരുന്നു എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്. നേരത്തേ ആസവങ്ങളും അരിഷ്ടങ്ങളും ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വില്പന നടത്തുന്നത് ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലക്കിയിരുന്നു.
Keywords: News, Kerala, palakkad, Arrested, Drugs, Enquiry, Crime, Homeo medicine used as drugs; one arrested in palakkad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.