'ഭാര്യയേയും മക്കളേയും കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ ശേഷം കാണാതായതായി പൊലിസിൽ പരാതി നൽകി; മറ്റൊരു യുവാവിനെ കൊലപ്പെടുത്തി സ്വന്തം വസ്ത്രം ധരിപ്പിച്ച് മൃതദേഹം വികൃതമാക്കി സ്വയം കൊല്ലപ്പെട്ടതായി തെറ്റിദ്ധരിപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ!

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക് നൗ: (www.kvartha.com 02.09.2021) നിർണായകമായ കേസിൽ വർഷങ്ങൾക്കിപ്പുറം മരിച്ചതായി കണക്കാക്കിയ യുവാവിനെ അറസ്റ്റ് ചെയ്ത് യുപി പൊലിസ്. യുപിയിലെ കാസ് ജംഗ് ജില്ലയിലാണ് സംഭവം. ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട പ്രതി മരിച്ചതായി പൊലിസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്നതായി മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ റോഹൻ പ്രമോദ് ബോതർ.  2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 34കാരനായ രാകേശാണ് അറസ്റ്റിലായത്. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ലാബിൽ പാതോളജിസ്റ്റായി ജോലി നോക്കിയിരുന്ന രാകേശ് യുപി പൊലിസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 
Aster mims 04/11/2022
രാകേശിനെ കൂടാതെ അയാളുടെ കാമുകിയും രാകേശിൻ്റെ കുടുംബാംഗങ്ങളായ മൂന്ന് പേരും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യത്തിൻ്റെ പല ഘട്ടങ്ങളിലും രാകേശിന് കുടുംബാംഗങ്ങളുടെ സഹായമുണ്ടായതായി പൊലിസ് വ്യക്തമാക്കി. രാകേശിൻ്റെ പിതാവ് ഒരു റിട്ടയേർഡ് പൊലിസുകാരനാണ്. 

'ഭാര്യയേയും മക്കളേയും കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയ ശേഷം കാണാതായതായി പൊലിസിൽ പരാതി നൽകി; മറ്റൊരു യുവാവിനെ കൊലപ്പെടുത്തി സ്വന്തം വസ്ത്രം ധരിപ്പിച്ച് മൃതദേഹം വികൃതമാക്കി സ്വയം കൊല്ലപ്പെട്ടതായി തെറ്റിദ്ധരിപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രതി അറസ്റ്റിൽ!

ഗ്രേറ്റർ നോയിഡയിലെ വീട്ടിൽ നിന്നും മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും കുട്ടികളുടെ ചെരിപ്പുകളും തറ കുഴിക്കാൻ ഉപയോഗിച്ചിരുന്ന സാമഗ്രികളും കഴിഞ്ഞ ദിവസം പൊലിസ് കുഴിച്ചെടുത്തിരുന്നു. കൊലപാതക പരമ്പരയെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ:- മൂന്ന് വയസും പതിനെട്ട് മാസവും പ്രായമുള്ള രണ്ട് കുട്ടികളേയും ഭാര്യയേയും 2018 ഫെബ്രുവരിയിലാണ് രാകേശ് കൊലപ്പെടുത്തി മൃതദേഹങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ടത്. ശേഷം സിമൻ്റ് ഉപയോഗിച്ച് കുഴി മൂടി. ഭാര്യയേയും മക്കളേയും കാണാതായി ഇയാൾ പൊലിസിൽ പരാതിയും നൽകി. യുവതിയേയും കുട്ടികളേയും കുറിച്ച് പൊലിസ് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചില്ലെന്ന് കാസ് ജംഗ് പൊലിസ് മേധാവി റോഹൻ പ്രമോദ് ബോതർ പറയുന്നു. 

മാസങ്ങൾക്ക് ശേഷം രാകേശിൻ്റെ ഭാര്യാ പിതാവ് മകളേയും പേരക്കുട്ടികളേയും കാണാനില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചു. തുടർന്ന് നോയിഡ പൊലിസ് കേസ് ഫയൽ ചെയ്തു. തട്ടിക്കൊണ്ടുപോകൽ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ല. 
 
ഇതിനിടെ, പൊലിസ് പിന്നാലെ കൂടാതിരിക്കാൻ രാകേശും കാമുകിയും ചേർന്ന് മറ്റൊരു കൊലപാതകം കൂടി നടത്തിയതായും പൊലിസ് പറഞ്ഞു. രാകേശിൻ്റെ അതേ പ്രായവും രൂപസാദൃശ്യവുമുള്ള ഒരാളെ കണ്ടെത്തി അയാളെ കൊലപ്പെടുത്തി. മൃതദേഹത്തിൽ രാകേശിൻ്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു. മൃതദേഹത്തിൽ നിന്നും കൈകൾ മുറിച്ചുമാറ്റി. ബാക്കി ശരീരഭാഗങ്ങൾ കത്തിച്ച് വികൃതമാക്കി. ശേഷം തൻ്റെ ഐഡി കാർഡ് മൃതദേഹത്തിനരികെ ഉപേക്ഷിച്ച് രാകേശും കാമുകിയും രക്ഷപ്പെട്ടുവെന്നും പൊലിസ് മേധാവി പറഞ്ഞു. 

കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡി എൻ എ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് കൊല്ലപ്പെട്ടത് രാകേശ് അല്ലെന്ന് പൊലിസിന് വ്യക്തമായത്. ഇതോടെ പൊലിസ് വീണ്ടും അന്വേഷണം ഊർജ്ജിതമാക്കി. ഹരിയാനയിൽ ദിലിപ് ശർമ എന്ന പേരിൽ താമസിക്കുന്ന രാകേശിലേയ്ക്ക് അന്വേഷണമെത്തി. ചോദ്യം ചെയ്യലിലാണ് രാകേശ് കുറ്റങ്ങൾ സമ്മതിച്ചത്. പാതോളജിസ്റ്റ് ആയതിനാൽ തെളിവുകൾ ബാക്കി വെയ്ക്കാതെയാണ് രാകേശ് കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് പൊലിസ് പറയുന്നു. കാമുകിക്കൊപ്പം ജീവിക്കാനാണ് രാകേശ് കൊലപാതകങ്ങൾ നടത്തിയതെന്നും പൊലിസ് വ്യക്തമാക്കി. 

SUMMARY: The evidence trail then led the cops to Rakesh, who was living in Haryana under the name 'Dilip Sharma' and had told his employers he was from eastern UP's Kushinagar district.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script