ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ എയര്‍ഹോസ്റ്റസ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന ആഭ്യന്തര സഹമന്ത്രി ഗോപാല്‍ കാന്‍ഡയ്‌ക്കെതിരെ കേസെടുത്തു. ഗോപാല്‍ കാന്‍ഡയുടെ ഉടമസ്ഥതിയിലുണ്ടായിരുന്ന എം ഡി എല്‍ ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായ ദീപികാ ശര്‍മ്മയെയാണ് (23)വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അശോക് വിഹാറിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ദീപികാ ശര്‍മ്മയുടെ ആത്മഹത്യാ കുറിപ്പിന്റെ പശ്ചാത്തലത്തില്‍ ഗോപാല്‍ കാന്‍ഡയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഗോപാല്‍ കാന്‍ഡ എന്റെ വിശ്വാസം തകര്‍ത്തു എന്ന് കുറ്റപ്പെടുത്തുന്ന ആത്മഹത്യാ കുറിപ്പാണ് ദീപികാ ശര്‍മ്മയുടെ മുറിയില്‍ നിന്ന് കണ്ടെടുത്തു. ദീപികയെ മന്ത്രി ഗോപാല്‍ കാന്‍ഡ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞു.
SUMMARY: A 23-year-old former air hostess with the domestic MDLR airlines has committed suicide by hanging herself at her residence in Ashok Vihar in North-West Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
