Phone snatched | പിന്നില്‍ നിന്നൊരു ഇടി! മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചയാളെ 3 മണിക്കൂര്‍ നീണ്ട ഒറ്റയാള്‍ പോരാട്ടത്തിലൂടെ കണ്ടെത്തി യുവതി; സഹായകരമായത് സ്മാര്‍ട് വാച്; സംഭവം ഇങ്ങനെ
Oct 5, 2022, 12:54 IST
ഗുരുഗ്രാം: (www.kvartha.com) മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചയാളെ സ്മാര്‍ട് വാചിന്റെ സഹായത്തോടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കണ്ടെത്തി യുവതി. ഹരിയാനയിലെ പാലം വിഹാര്‍ സെക്ടര്‍ 23 ല്‍ താമസിക്കുന്ന പല്ലവി കൗശിക് (28) എന്ന യുവതി വൈകുന്നേരം ആറ് മണിയോടെ അയല്‍പക്കത്തുള്ള ഹുദാ മാര്‍കറ്റില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് സംഭവം. യുപിഐ വഴി ബില്‍ അടയ്ക്കുന്നതിനിടെ ഒരാള്‍ പെട്ടെന്ന് തന്റെ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ:
'ഫോണ്‍ തട്ടിപ്പറിച്ച ഉടന്‍ യുവതി ബഹളം വെച്ചു. പക്ഷേ കണ്ടവരാരും പ്രതികരിച്ചില്ല. പിന്നീട് അവര്‍ തന്നെ തട്ടിപ്പറിച്ചയാളെ പിന്തുടരാന്‍ തുടങ്ങി. ഏകദേശം 200 മീറ്ററോളം അയാളുടെ പിന്നാലെ ഓടി, പക്ഷേ അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. തുടര്‍ന്ന് പല്ലവി തന്റെ സ്മാര്‍ട് വാച് വഴി തന്റെ മൊബൈല്‍ ഫോണിന്റെ ലൊകേഷന്‍ ട്രാക് ചെയ്യാന്‍ തീരുമാനിച്ചു. ഫോണ്‍ സമീപത്ത് തന്നെയുണ്ടെന്ന് സൂചിപ്പിച്ച്
സ്മാര്‍ട് വാചില്‍ നിന്ന് 'ബീപ്' ശബ്ദം വരുന്നുണ്ടായിരുന്നു.
സെക്ടര്‍ 23 ന്റെ വഴികളില്‍ ഫോണ്‍ അന്വേഷിച്ച് യുവതി മൂന്ന് മണിക്കൂറോളം അലഞ്ഞുനടക്കുകയും രാത്രി ഒമ്പത് മണിയോടെ മൊബൈല്‍ ഫോണിന്റെ കൃത്യമായ സ്ഥാനം കണ്ടെത്തുകയും ചെയ്തു. തെരുവിലെ മൂലയില്‍ പാര്‍ക് ചെയ്തിരുന്ന മോടോര്‍ സൈകിളില്‍ ഇരിക്കുന്ന ഒരാള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പല്ലവി കണ്ടു. പിന്നില്‍ നിന്ന് രഹസ്യമായി അടുത്തെത്തി അയാളുടെ തലയില്‍ ശക്തമായി അവര്‍ ഇടിച്ചു'.
യുവതി പറയുന്നത്:
'ഞാന്‍ പിടിച്ചപ്പോള്‍ അയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു, എന്റെ ഫോണ്‍ അയാള്‍ കൈയില്‍ നിന്ന് വീണു. എന്റെ ഫോണ്‍ ഉപേക്ഷിച്ച് അയാള്‍ രക്ഷപ്പെട്ടു. ഞാന്‍ അതെടുത്ത് വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസം ഞാന്‍ പാലം വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്റെ എല്ലാ കോണ്‍ടാക്റ്റുകളും ജോലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളും ഉള്ളതിനാല്‍ എന്റെ ഫോണ്‍ നഷ്ടപ്പെട്ടതിന് ശേഷം ഞാന്‍ പരിഭ്രാന്തയായി. അങ്ങനെ രാത്രി 9.15 വരെ വാചിന്റെ സഹായത്തോടെ ഞാന്‍ അലഞ്ഞുനടന്നു'.

Keywords: Latest-News, National, Top-Headlines, Haryana, Robbery, Theft, Mobile Watch, Mobile Phone, Crime, Police, Gurugram, Smartwatch, Gurugram woman traces phone snatcher with smartwatch, hits him, grabs it back.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.