ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി തര്‍ക്കം; അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികളെ പിതാവ് ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

 


ADVERTISEMENT

ഗുഡ്ഗാവ്: (www.kvartha.com 07.08.2017) ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇഷ്ടിക കൊണ്ടുള്ള പിതാവിന്റെ അടിയേറ്റ് രണ്ടും അഞ്ചും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു. മദ്യലഹരിയില്‍ ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് പിതാവ് പെണ്‍മക്കളെ അടിച്ചുകൊന്നത്. സംഭവത്തില്‍ പ്രതിയായ മുകേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ മുകേഷ് രാത്രി ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി വഴക്കിട്ടു. ഭാര്യയെ മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് പകച്ചിരിക്കുകയായിരുന്ന കുട്ടികളെ ഇയാള്‍ ഇഷ്ടികൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.

 ഭക്ഷണത്തെ ചൊല്ലി ഭാര്യയുമായി തര്‍ക്കം; അഞ്ചും രണ്ടും വയസു പ്രായമായ പെണ്‍കുട്ടികളെ പിതാവ് ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

മദ്യ ലഹരിയിലായാല്‍ ഇയാള്‍ സ്ഥിരം ആക്രമണകാരിയാണെന്ന് പ്രതിയുടെ ഭാര്യ സരോജം പറഞ്ഞു. മക്കളേയും കൂട്ടി തന്നോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും സരോജം അറിയിച്ചു. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കൊലകുറ്റം ചുമത്തിയാണ് കേസെടുത്തത്.

Also Read:
ഉപേക്ഷിച്ച ഖനിക്കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gurgaon man beats daughters to death with bricks, arrested, Husband, Killed, Crime, News, Police, Arrest, Case, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia