ഒളിച്ചോടിയ ഭാര്യയെ വിവസ്ത്രയാക്കി തോളിലിരുത്തി നടത്തിച്ച് ഭര്‍ത്താവിന്റെ പ്രതികാരം; സംരക്ഷിക്കാന്‍ ശ്രമിച്ച മറ്റ് സ്ത്രീകള്‍ക്ക് നേരെയും അക്രമം, ഗുജറാത്തില്‍ 18 പേര്‍ അറസ്റ്റില്‍
Jul 15, 2021, 11:03 IST
ദാഹോദ്: (www.kvartha.com 15.07.2021) മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ വിവസ്ത്രയാക്കി തോളിലിരുത്തി നടത്തിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. ക്രൂരമായ ആനന്ദത്തിന് കൂട്ടുനിന്നതിന് ഭര്‍ത്താവ് ഉള്‍പെടെ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലാപം ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ദാഹോദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ 23കാരിയായ യുവതിക്കാണ് ദാരുണ സംവം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അറിയുന്നത്. ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയതിനുള്ള ശിക്ഷയായാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ ആറിനായിരുന്നു സംഭവം. മറ്റു സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടു. മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പ്രതികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി ആക്രമിക്കുകയായിരുന്നു.
യുവതിയെ മര്‍ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം ഉരിയുന്നതുമെല്ലാം പ്രചരിച്ച വീഡിയോയില്‍ കാണാമെന്നും പിന്നീട് വിവസ്ത്രയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.