Teen Killed | ദേഹത്ത് ബാധ കൂടിയെന്ന് ആരോപിച്ച് 14 കാരിയായ മകളെ അച്ഛന്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊന്നതായി റിപോര്‍ട്; അറസ്റ്റ്
Oct 14, 2022, 10:24 IST
ഗാന്ധിനഗര്‍: (www.kvartha.com) ദേഹത്ത് ബാധ കൂടിയെന്ന് ആരോപിച്ച് 14 കാരിയായ മകളെ അച്ഛന്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട് കൊന്നതായി റിപോര്‍ട്. ഗുജറാതിലെ ഗിര്‍ സോംനാഥ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പിതാവിന്റേയും കൃത്യത്തില്‍ പങ്കെടുത്ത സഹോദരന്മാരുടേയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 14 കാരിയായ ധൈര്യ അക്ബാരിയെ കാണാതായതിനെ തുടര്‍ന്ന് സംശയം തോന്നിയ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിക്കുന്നത്.
ധൈര്യ അക്ബാരിയെ ഒക്ടോബര്‍ ഒന്ന് മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ അച്ഛന്റെ ഫാമില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അച്ഛന്‍ ഭവേഷ് അക്ബാരിയും പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്‍ ദിലീപും ചേര്‍ന്ന് ധൈര്യയെ ശാരീരികമായി ഉപദ്രവിക്കുകയും പട്ടിണിക്കിടുകയും ചെയ്തുവെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.
മകളുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ വ്യത്യാസത്തിന് കാരണം ബാധ കേറിയതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സൂരത് സ്വദേശിയായ അക്ബാരി മകളെ മൂന്ന് മാസം മുന്‍പ് ദവ ഗ്രാമത്തിലേക്ക് അയയ്ക്കുകയും അവിടെ നിന്ന് ഫാമിലേക്ക് കൊണ്ടുവരികയുമായിരുന്നു. അവിടെവച്ച് പെണ്‍കുട്ടിയെ ആഭിചാര ക്രിയകള്‍ക്ക് വിധേയമാക്കുകയും, മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. മരണശേഷം ഫാമില്‍ തന്നെ പെണ്‍കുട്ടിയെ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.