പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊന്നു; സഹോദരന്റെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം 2 പേര്‍ അറസ്റ്റില്‍
Aug 22, 2021, 10:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാജ്‌കോട്ട്: (www.kvartha.com 22.08.2021) പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വെട്ടിക്കൊന്ന പെണ്‍കുട്ടിയുടെ പിതാവ് അറസ്റ്റില്‍. കനക്‌നഗര്‍ സ്വദേശി വിജയ് മേര്‍ (32) ആണ് കൊല്ലപ്പെട്ടത്. വിജയ്യുടെ സഹോദരന്‍ അശ്വിന്‍ മേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.
2020 ഒക്ടോബറിലാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ വിജയ് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ ഗുജറാത്ത് ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 2021 മാര്‍ചില്‍ ജുനഗഡില്‍നിന്ന് ഇരുവരെയും കണ്ടെത്തി. യുവാവിനെ അറസ്റ്റ് ചെയ്ത് പീഡനത്തിന് കേസെടുക്കുകയും ചെയ്തു. അന്നുമുതല്‍ ജയിലിലായിരുന്ന വിജയ് ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി രാജ്‌കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സുഹൃത്തിനൊപ്പം ഇരിക്കവെയാണ് ബൈകിലെത്തിയ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും വെട്ടിക്കൊന്നത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

