ക്ഷേത്ര ദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവം; 'അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍കാര്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട്?'; പ്രക്ഷോഭവുമായി ഗുജറാത് എംഎല്‍എ ജിഗ്നേഷ് മേവാനി, നവംബര്‍ 2 ന് ആമിര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്താന്‍ തീരുമാനം
Oct 31, 2021, 12:15 IST
ഗാന്ധിനഗര്‍: (www.kvartha.com 31.10.2021) ക്ഷേത്ര ദര്‍ശനം നടത്തിയ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത് എം എല്‍ എ ജിഗ്നേഷ് മേവാനി. ഗുജറാതില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ആറംഗ ദലിത് കുടുംബത്തെ തല്ലിചതച്ചെന്ന സംഭവത്തില്‍ നവംബര്‍ രണ്ട് മുതലാണ് മേവാനിയുടെ പ്രക്ഷോഭം ആരംഭിക്കുക.
നവംബര്‍ രണ്ടിന് ആമിര്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ദലിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തും. ദലിതര്‍ക്കെതിരെ ആക്രമണം അരങ്ങേറുമ്പോള്‍ മാത്രം സര്‍കാര്‍ പ്രതികരിക്കുന്നത് എന്താണെന്നും ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്നും ജിഗ്നേഷ് മേവാനി ചോദിച്ചു.
'ദലിത് എം എല്‍ എ അധികാരത്തിലിരിക്കുന്ന റാപര്‍ പോലുള്ള സ്ഥലത്ത് നടക്കുന്ന ഇത്തരം ആക്രമണം എങ്ങനെ സഹിക്കും?' -ജിഗ്നേഷ് മേവാനി ചോദിച്ചു. ആക്രമണത്തിന് ഇരയായ കുടുംബാഗങ്ങളുടെ ചിത്രങ്ങളും മേവാനി 'മനസിനെ അലോസരപ്പെടുത്തുന്നു' എന്ന തലക്കെട്ടോടെ ട്വിറ്റെറില്‍ പങ്കുവച്ചു
കച് ജില്ലയിലെ ഗാന്ധിധാം നഗരത്തിന് സമീപത്തെ നേര് ഗ്രാമത്തില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രദര്‍ശനം നടത്തിയ ആറംഗ കുടുംബത്തെ 20ഓളം പേര് ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കര്‍ഷക കുടുംബത്തിന്റെ കൃഷിയും ഇവര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ദലിതനായ ഗോവിന്ദ് വഗേലയും കുടുംബവും ഒക്ടോബര്‍ 20നാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ഇത് പ്രദേശത്തെ ഒരു കൂട്ടം ഹിന്ദുക്കളെ രോഷാകുലരാക്കിയെന്നും തുടര്‍ന്ന് ആദ്യം വഗേലയുടെ ഫാമിലെ കൃഷികള്‍ നശിപ്പിച്ചുവെന്നും പറയുന്നു. ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴായിരുന്നു 26 ന് ക്രൂരമായ ആക്രമണം നടത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു. ക്രൂരമായ ആക്രമണത്തിന് ഇരയായ കുടുംബത്തിന് 21 ലക്ഷം രൂപ സര്‍കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ഗുജറാത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രദീപ് പര്‍മാര്‍ പറഞ്ഞു.
Keywords: News, National, India, Gujarath, MLA, Protest, Twitter, Social Media, Crime, Attack, Temple, Police, Arrest, Gujarat MLA Jignesh Mevani to launch agitation after Dalit family attacked during temple visitTW: Disturbing images.
— Jignesh Mevani (@jigneshmevani80) October 30, 2021
A family was brutally attacked by people of in Kutch district of Gujarat for entering a temple. @RDAMIndia team has been assisting the family and an FIR has been registered. BJP-led Gujarat government is a mute spectator as always. pic.twitter.com/eh42oV4NgQ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.