ഗാന്ധിനഗറില്‍ 8 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവം; അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചത് പിതാവാണെന്ന് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗാന്ധിനഗര്‍: (www.kvartha.com 12.10.2021) ഗാന്ധിനഗറിലെ ഗോശാലയില്‍ എട്ട് മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചത് പിതാവ് സചിന്‍ ദീക്ഷിതാണെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയും തന്റെ കാമുകിയുമായ ഹീനയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. 
Aster mims 04/11/2022

വെള്ളിയാഴ്ച രാത്രിയാണ് എട്ട് മാസം പ്രായമായ ആണ്‍കുട്ടിയെ പേതാപൂരിലെ സ്വാമിനാരായണ്‍ ഗേറ്റിന് സമീപമുള്ള ഗോശാലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു. സമീപത്തെ സി സി ടി വി പരിശോധിച്ചതില്‍ നിന്ന്, കാറിലെത്തിയ വ്യക്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി അന്വേഷണം വ്യാപിപ്പിച്ചു. രാജസ്ഥാനിലേക്ക് കടന്ന സചിനെ ഒടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു.
 
ഗാന്ധിനഗറില്‍ 8 മാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയ സംഭവം; അമ്മയെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചത് പിതാവാണെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2019 മുതല്‍ സചിനും ഹീനയും വഡോദരയിലെ ഒരു ഫ്‌ളാറ്റില്‍ ഒരുമിച്ച് കഴിയുകയാണ്. വഡോദരയിലെ ഓസോണ്‍ കമ്പനിയില്‍ സചിന്‍ ജോലി ചെയ്തുവരികയായിരുന്നു. 2020ല്‍ ഹീന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ സചിന്‍ നേരത്തേ വിവാഹിതനായിരുന്നു.
 
പിന്നീട് കുടുംബത്തിനൊപ്പം ഉത്തര്‍പ്രദേശിലേക്ക് പോകുകയാണെന്ന് സചിന്‍ അറിയിച്ചത് മുതല്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഇയാള്‍ ഹീനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട് കേസിലാക്കി വഡോദരയിലെ അപാര്‍ട്‌മെന്റിലെ അടുക്കളയില്‍ ഒളിപ്പിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  News, National, India, Gujarath, Child, Crime, Woman, Police, Gujarat: Home Minister oversees operation to trace guardians of abandoned child
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia