Call Trap | ഒരു വീഡിയോ കോളില്‍ വ്യവസായിക്ക് നഷ്ടമായത് 2.69 കോടി രൂപ; പറ്റിച്ചത് 11 പേര്‍!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com) സെക്സ് വീഡിയോ കോള്‍ വഴി ഗുജറാത്തിലെ വ്യവസായിക്ക് 2.69 കോടി രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. റിന്യൂവബിള്‍ എനര്‍ജി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് തട്ടിപ്പിന് ഇരയായത്. അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
           
Call Trap | ഒരു വീഡിയോ കോളില്‍ വ്യവസായിക്ക് നഷ്ടമായത് 2.69 കോടി രൂപ; പറ്റിച്ചത് 11 പേര്‍!

പൊലീസ് പറയുന്നത്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് ഒരു സ്ത്രീ വ്യവസായിയെ വിളിച്ച് മോര്‍ബിയില്‍ താമസിക്കുന്ന റിയ ശര്‍മ്മ എന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട്, വീഡിയോ കോളിനിടെ വ്യവസായിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും അയാളെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീ പെട്ടെന്ന് കോള്‍ കട്ട് ചെയ്യുകയും പിന്നീട് കോള്‍ വിളിച്ച് നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വ്യവസായിക്ക് ഡെല്‍ഹി പൊസിലെ ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മയാണെന്ന് അവകാശപ്പെട്ട ഒരാളില്‍ നിന്ന് ഒരു കോള്‍ വന്നു. വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാള്‍ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. ഓഗസ്റ്റ് 14 ന്, ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു.

വ്യവസായി പണം നല്‍കി. തുടര്‍ന്ന് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് വ്യാജ സിബിഐ ഉദ്യോഗസ്ഥനില്‍ നിന്ന് കോള്‍ വന്നു. ഡിസംബര്‍ 15 വരെ അയാള്‍ പണം നല്‍കുന്നത് തുടര്‍ന്നു. എന്നാല്‍ കേസ് അവസാനിപ്പിച്ചതായി കാണിച്ച് അവര്‍ കൈമാറിയ 'ഡെല്‍ഹി ഹൈക്കോടതി ഉത്തരവ്' അദ്ദേഹത്തെ സംശയാസ്പദമാക്കി.

തുടര്‍ന്ന് ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തി വ്യവസായി 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. ഐപിസി 387 (അപഹരണം), 170 (പൊതുസേവകനായി ആള്‍മാറാട്ടം), 465 (വ്യാജരേഖ ചമയ്ക്കല്‍) 420 (വഞ്ചന), 120-ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്'.

Keywords:  Latest-News, National, Top-Headlines, Cyber Crime, Fraud, Gujrat, Business, Phone-Call, Investigates, Police, Crime, Gujarat Businessman Loses 2.69 Crore In Video Call Trap: Cops.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia