Gujarat ATS | അഹ്‌മദാബാദ് വിമാനത്താവളത്തിൽ നിന്ന് ദാഇശ് ഭീകരരെന്ന് സംശയിക്കുന്ന 4 പേരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് എ ടി എസ്
May 20, 2024, 17:07 IST
ഗാന്ധിനഗർ: (KVARTHA) അഹ്‌മദാബാദ് വിമാനത്താവളത്തിൽ നിന്ന് ദാഇശ് ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറിയിച്ചു. പിടിയിലായവർ ശ്രീലങ്കൻ പൗരന്മാരാണ്. ഗുജറാത്ത് എടിഎസ് പ്രതികളെ ചോദ്യം ചെയ്യലിനായി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ടിവി9 ഗുജറാത്തി റിപ്പോർട്ട് ചെയ്തു.
അഹ്‌മദാബാദ് വിമാനത്താവളത്തിൽ ഇവരുടെ സാന്നിധ്യത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദിലെത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
മെയ് 21-നും 22-നും അഹ്‌മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരങ്ങളുടെ ക്വാളിഫയർ, എലിമിനേറ്റർ ഘട്ട മത്സരങ്ങൾ നടക്കാനിരിക്കെയാണ് അറസ്റ്റ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ രാജ്‌കോട്ടിൽ നിന്ന് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords: News, National, Gandhinagar, Gujarat ATS, Ahmedabad, Crime, Arrest, Airport, Report, Gujarat ATS arrests 4 ‘terrorists’ from Ahmedabad airport.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.