ബധിരയും മൂകയുമായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍

 



അഹ് മദാബാദ് : (www.kvartha.com 09.04.2022) ഭിന്നശേഷിക്കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സംഭവത്തെ കുറിച്ച് പിതാവിനോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. 

യുവതിയുടെ അഞ്ച് വയസുള്ള മകന്‍ വിവരം പറഞ്ഞതോടെ പിതാവ് നാല് പേരെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദമ്പതികളെയും കുഞ്ഞിനെയും കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും അതോടെ കുടുംബം മെഹ്‌സാനയില്‍ നിന്ന് ജന്മനാടായ രാജസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായെന്നും ദി ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്യുന്നു.

2020 മെയില്‍ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് രാജ്‌കോട് കോടതി മൂന്ന് പുരുഷന്മാര്‍ക്ക് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ചിരുന്നു. രവി ചൗഹാന്‍, സാഗര്‍ സാല, ചിരാഗ് രവ്‌റാനി എന്നിവരാണ് കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചത്. സ്ത്രീ വെള്ളമെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂടര്‍ കാര്‍ത്തികേ പരേഖ് മുഖേനയുള്ള പ്രോസിക്യൂഷനാണ് കേസ് വാദിച്ചത്. രവിയും ചിരാഗും കുറ്റംസമ്മതിച്ചു, അതേസമയം സാഗര്‍ ഈ സംഭവങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. 

ബധിരയും മൂകയുമായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍


തന്റെ സമ്മതമില്ലാതെ ലൈംഗികാതിക്രമത്തിന് വിധേയയായെന്ന് ഇര മൊഴി നല്‍കി. 'അവളുടെ സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനിടയില്‍, ഇരയ്ക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കുറ്റാരോപിതരെ കണ്ട് അവള്‍ കരയാന്‍ തുടങ്ങിയിരുന്നു,' ധോരാജി അഡീഷനല്‍ സെഷന്‍സ് ജഡ്ജി രാഹുല്‍ മഹേഷ് ചന്ദര്‍ ശര്‍മയെ ഉദ്ധരിച്ച് ദി ഇന്‍ഡ്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപോര്‍ടില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയും തെളിവുകളെയും വിലയിരുത്തിയ ശേഷം, ഇരയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് ഹീനമായ കുറ്റകൃത്യം നടന്നതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.

Keywords:  News, National, India, Ahmedabad, Molestation, Case, Crime, Arrest, Police, Judge, Local-News, Gujarat: 4 men molesting hearing and speech impaired migrant woman several times; booked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia