തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും
Aug 3, 2018, 12:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 03.08.2018) തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ. കുണ്ടറ ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ മറ്റത്തുവിള വീട്ടില്‍ കൊച്ചുകുട്ടന്‍(കുട്ടന്‍-40)നെയാണ് കൊല്ലം ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് ജഡ്ജ് കെ.എന്‍.സുജിത്ത് ശിക്ഷ വിധിച്ചത്.
2016 ജനുവരി 16ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് സമീപത്ത് താമസിച്ചുവന്ന സ്ത്രീയെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പ്രതി പീഡിപ്പിച്ചത്. വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന് പുളി കുത്തിക്കൊണ്ടിരിക്കുകയായിരുന്നു വീട്ടമ്മ. കൊച്ചുകുട്ടന്‍ വീട്ടിലേക്ക് വന്നപ്പോള്‍ ഇവര്‍ വീടിനുള്ളിലേക്ക് കയറി കതകടക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി കതക് തള്ളിത്തുറന്ന് അകത്ത് കടന്ന് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നു.
കുറ്റകരമായ ഭവനഭേദനത്തിന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും ബലാത്സംഗത്തിന് 10 വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വകുപ്പിലും കൂടി ഏഴുമാസം അധിക തടവ് അനുഭവിക്കണം. കുണ്ടറ സി.ഐ ആയിരുന്ന കെ.സദനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.വിനോബ ഹാജരായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Guilty plea in molestation case, man sentenced to 10 years, Kollam, News, Crime, Criminal Case, Court, Jail, Molestation, Woman, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.