Reveal | ഷാരോണ്‍ വധക്കേസ്: കോളജില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി; 'ശുചിമുറിയില്‍ വച്ച് ജ്യൂസില്‍ 50 ഡോളോ ഗുളിക കലര്‍ത്തി നല്‍കി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. ഷാരോണിനെ പഠിച്ചിരുന്ന കോളജില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഗ്രീഷ്മ പൊലീസ് നല്‍കിയ മൊഴി. 

പൊലീസ് പറയുന്നത്: വധശ്രമത്തിനായി ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. ഷാരോണ്‍ പഠിക്കുന്ന നെയ്യൂര്‍ സി എസ് ഐ കോളജിന്റെ ശുചിമുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി.
Aster mims 04/11/2022

ഡോളോ ഗുളികകള്‍ തലേന്ന് തന്നെ പ്രതി കുതിര്‍ത്ത് കയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലന്‍ജ് നടത്തി. എന്നാല്‍ അന്ന് ഷാരോണ്‍ ഈ കെണിയില്‍ വീണില്ല. ജ്യൂസിന് കയ്പ് രുചി തോന്നിയതിനാല്‍ ഷാരോണ്‍ തുപ്പിക്കളയുകയായിരുന്നുവെന്ന് ഗ്രീഷ്മ മൊഴി നല്‍കി. 

ഗ്രീഷ്മയുമായി അന്വേഷണസംഘം ബുധനാഴ്ചയും തെളിവെടുപ്പ് നടത്തും. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോടെലിലാണ് തെളിവെടുപ്പ്. തമിഴ്‌നാട് നെയ്യൂരില്‍ ഷാരോണ്‍ പഠിച്ച കോളജിലും ഗ്രീഷ്മയെ ബുധനാഴ്ച തന്നെ കൊണ്ടുപോയി തെളിവെടുക്കും.

Reveal | ഷാരോണ്‍ വധക്കേസ്: കോളജില്‍ വച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി; 'ശുചിമുറിയില്‍ വച്ച് ജ്യൂസില്‍ 50 ഡോളോ ഗുളിക കലര്‍ത്തി നല്‍കി'


തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാംപിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വകേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനേയും നെയ്യാറ്റിന്‍കര കോടതി ചൊവ്വാഴ്ച വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു.

Keywords: News,Kerala,State,Thiruvananthapuram,Case,Crime,Accused,Top-Headlines, Trending,Police, Greeshma gave 50 dolo mixed juice to Sharon at college
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia